ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സബ്സിഡിയോടെ ജോയ് ഇ-ബൈക്ക്
വർധിച്ച് വരുന്ന ഇന്ധനവിലയും, പുക മലിനീകരണ പ്രശ്നവും ഇലക്ട്രിക് വാഹനങ്ങൾ എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ജനകീയത വർധിപ്പിക്കാൻ ഇന്ത്യയിൽ നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതികൾ സ്വാഗതം ചെയ്തുകൊണ്ടാണ് സംസ്ഥാന സർക്കാരുകൾ പ്രവർത്തങ്ങൾ മുന്നോട്ട്കൊണ്ട് പോവുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന സബ്‌സിഡി നൽകി പദ്ധതി ഒരു പടി കൂടി മുന്നോട്ട് നയിക്കുകയാണ് ഗുജറാത്ത് സർക്കാർ.
സർക്കാർ അനുകൂല ഇലക്ട്രിക് വാഹന വിപണി സജീവമാകുമ്പോൾ FAME 2 നയത്തിൽ വരുത്തിയ പരിഷകരിച്ച പതിപ്പ് പ്രകാരം ഒട്ടുമിക്ക സംസ്ഥാനങ്ങളും വിശാലമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹന വിൽപ്പന വൻതോതിൽ വർധിപ്പിക്കാനാണ് ഇതിലൂടെ ഗുജറാത്ത് ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ മറ്റ് സംസ്ഥാനങ്ങൾക്കിടയിലും താൽപ്പര്യം വർധിപ്പിക്കുകയാണ് ഉദ്ദേശം.
ഗുജറാത്ത് എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി (GEDA) 2021-22 സബ്‌സിഡി പ്രോഗ്രാമിന് ജോയ് ഇ-ബൈക്ക് അനുമതി പ്രഖ്യാപിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒന്‍പതാം ക്ലാസ് മുതല്‍ കോളേജുകളിലുള്ളവര്‍ക്ക് വരെ ജോയ്-ബൈക്ക് ബ്രാന്‍ഡിലെ നാല് മോഡലുകളില്‍ ഏതെങ്കിലും ഒരെണ്ണം വാങ്ങുമ്പോള്‍ 12,000 രൂപവരെ സബ്‌സിഡി ലഭിക്കുമെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്. ജോയ് ഇ-ബൈക്ക് ജനറല്‍ നെക്സ്റ്റ്, വുള്‍ഫ്,ഗ്ലോബ്, മോണ്‍സ്റ്റര്‍ അനുകൂല്യങ്ങൾ ലഭിക്കുന്ന വാഹനബ്രാൻഡുകൾ ഇതൊക്കെയാണ്. നിലവിൽ 10000 ഇലക്ട്രിക് സ്കൂട്ടറുകൾക്കാണ് സബ്‌സിഡി ലഭ്യമാവുക.
നേരത്തെ തന്നെ ഇലക്ട്രിക് ഓട്ടോറിക്ഷൾക്ക് സബ്‌സിഡി നൽകിയിരുന്നു. 5000 റിക്ഷകൾക്ക് റിക്ഷ ഒന്നിന് 48000 രൂപ വരെ സബ്‌സിഡിയാണ് നൽകിയിരുന്നത്. സർക്കാരിന്റെ വികസന പദ്ധതികളിൽ ഒന്ന് ഇലക്ട്രിക് വാഹനങ്ങളെ ജനകീയമാക്കുക എന്നത് കൂടിയാണ്. ഇതുവഴി ഓയിൽ ഇന്ധനആശ്രയത്വം, അന്തരീക്ഷമലിനീകരണം ഇവ കുറക്കാൻ പറ്റും എന്നും വിലയിരുത്തുന്നു.
എന്നാൽ FAME 1 നയ പ്രകാരം ഇലക്ട്രിക് വാഹനങ്ങളുടെ വ്യവസായം മന്തഗതിയിൽ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്. FAME 2ഇതിന് പരിഹാരമാകും എന്ന് വിലയിരുത്തുന്നു. ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന പരിഷകരിച്ച പദ്ധതികൾ ഭാവിയിൽ ഗുണകരമാകും എന്ന് തന്നെയാണ് പൊതുവെ കണക്കാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് പോയിന്റുകൾ രാജ്യത്ത് ഉടനീളം സജീവമാക്കാൻ ആണ് ലക്ഷ്യം വെക്കുന്നത്. ഏറെ വൈകാതെ ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്തിന് മുതൽക്കൂട്ടവുമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു