ഒരുപാട് മാറ്റങ്ങളോടെ, പുതിയ പ്രതീക്ഷകളോടെ ‘മഹീന്ദ്ര സ്കോർപിയോ’ പുറത്തിറങ്ങുന്നു
ഒരുപാട് മാറ്റങ്ങളോടെ, പുതിയ പ്രതീക്ഷകളോടെ പുതിയ മഹീന്ദ്ര സ്കോർപിയോ പുറത്തിറങ്ങുന്നു. ഇന്ത്യൻ വാഹന വിപണി മഹീന്ദ്ര യിൽ നിന്ന് പ്രതീക്ഷിക്കുന്ന പുതിയ മോഡലാണ് പുതുതലമുറ സ്കോർപിയോ. അതുകൊണ്ടുതന്നെ ഈ വാഹനത്തെ പറ്റിയുള്ള വാർത്തകൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ന്യൂജനറേഷൻ സ്കോർപിയോയുടെ ഒരുപാട് ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പഴയ സ്കോർപിയോ യിൽ നിന്ന് ഒരുപാട് മാറ്റങ്ങൾ പുതിയ സ്കോർപിയോയിൽ ഉണ്ടെന്നത് വ്യക്തമാണ്.
വാഹനത്തിൻറെ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ ഇതിനകം വൈറൽ ആവുകയും ചെയ്തു. വാഹനത്തിന്റെ ഇന്റീരിയറിലും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി കൺട്രോളുകൾ അടങ്ങിയ സെൻട്രൽ കൺസോളും വലിയ ടച്ച് സ്ക്രീൻ ഇൻഫോറ്റൈൻമെൻറ് സിസ്റ്റവും ഇതിൽ കാണാം.
ഈ പുതിയ സ്കോർപിയോ യിൽ സൺ റൂഫ് അടക്കമുള്ള ഫീച്ചറുകൾ ഉണ്ടായിരിക്കും. പഴയ സ്കോർപിയോയെക്കാൾ വലിപ്പം കൂടുതലായിരിക്കും പുതിയ വാഹനത്തിന്. അതുകൊണ്ടുതന്നെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സ്ഥല സൗകര്യമുണ്ടായിരിക്കും. മഹീന്ദ്ര ഥാറിലേതു പോലെ പെട്രോൾ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ആണ് പുതിയ വാഹനം എത്തുന്നത്.