ഒരുമിനിറ്റ് ചാർജിൽ രണ്ടര കിലോമീറ്റർ, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ രാജാവാകാൻ സിമ്പിൾ എനർജി സ്കൂട്ടറുകൾ
ഇലക്ട്രിക് വാഹനവിപണിയിൽ പുതു പുത്തൻ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതലും ഇരുചക്രവാഹന നിർമാതാക്കൾ ആണ് ഇത്തരത്തിൽ പരീക്ഷണത്തിന് ഇറങ്ങുന്നതും വാഹനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നതും. അത്തരത്തിൽ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാർട്ട് പായ സിമ്പിൾ എനർജി അവരുടെ ഇരുചക്രവാഹനം നിരത്തുകളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മാർക്ക് 2എന്ന മോഡൽ നാമത്തിലാണ് വാഹനങ്ങൾ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വാഹനത്തിന് സിമ്പിൾ വൺ എന്ന ഒരു പേരു കൂടി നിർദേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇങ്ങനെ പുതിയ പരീക്ഷണത്തിന്റെ ആരംഭം 2021 ആഗസ്റ്റ് 15ന് തുടക്കംകുറിക്കും.
വാഹനവിപണി ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കി കൊണ്ടാണ് സിമ്പിൾ വണ്ണിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. നിലവിൽ വിപണിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ നൂതനമായ സവിശേഷതകൾ അടങ്ങിയായിരിക്കും പുതിയ മോഡൽ വിപണിയിൽ എത്തുന്നത്. ക്ലൗഡ് റിസോർട്ട് സിസ്റ്റം ത്രീഡി എക്സ്പീരിയൻസ് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് സിമ്പിൾ വണ്ണിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രീമിയം ഇ-സ്കൂട്ടർ വിഭാഗത്തിൽപ്പെടുന്നു.
എടുത്തു മാറ്റാൻ പറ്റാത്ത ബാറ്ററി, മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വലിപ്പം കൂടുതലുള്ള ടച്ച് സ്ക്രീൻ, ബോർഡ് നാവിഗേഷൻ,ബ്ലൂടൂത്ത് കണക്ടിവിറ്റി,എന്നീ സവിശേഷതകൾ ഉണ്ടാവും. ഏഥർ 450x, ടിവിഎസ് ഐക്യു ബ്,ബജാജ് ചേതക്, ഓല സ്കൂട്ടറുകൾ ഇവർക്കെതിരെ ശക്തമായ മത്സരത്തിൽ ഇറങ്ങുകയാണ് ടെംപിൾ വൺ. വാഹനത്തിന്റെ ബൂട്ട് സ്പേസ് വളരെ വലുതാണ്. 30 ലിറ്റർ ബൂട്ട് സ്പേസ് കൊണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സിമ്പിള്‍ വണ്ണിന് 4.8 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കും. മുഴുവൻ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ സാധിക്കും.0-50 കിലോമീറ്ററില്‍ നിന്ന് 3.6 സെക്കന്‍ഡില്‍ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത 100 കിലോമീറ്ററാണ്. ഒരു മണിക്കൂർ കൊണ്ട് മുഴവൻ ചാര്‍ജിംഗ് സാധ്യമാകും.
ഒരു മിനിറ്റ് ചാർജ് ചെയ്യുന്നതുകൊണ്ട് 2.5 കിലോമീറ്റർ വരെ സഞ്ചരിക്കാം എന്നതും ഈ വണ്ടിയുടെ പ്രത്യേകതയായി പറയുന്നു. എന്നാൽ വിപണിയിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭിക്കുക. സിമ്പിൾ എനർജി സ്കൂട്ടറുകളുടെ ചാർജറുകൾ സിമ്പിൾ ലൂപ് എന്ന പേരിലാണ് അറിയപ്പെടുക. ഇത് വൈകാതെ നമുക്ക് അരികിലേക്ക് എത്തുമെന്നും കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. വരും മാസങ്ങളിൽ ലൂപ്പ് സ്റ്റേഷനുകൾ നമുക്കുചുറ്റും എത്തും. ഈ ചാർജറുകൾ എല്ലാ ഇലക്ട്രിക് സ്കൂട്ടറുകൾക്കും ഉപയോഗിക്കാവുന്നതാണ്. ഷോപ്പിംഗ് കോംപ്ലക്സുകൾ, റസ്റ്റോറന്റ്കൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആയിരിക്കും ചാർജിങ് സൗകര്യങ്ങൾ കൊണ്ടുവരിക.
സിമ്പിള്‍ വണ്ണിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും,ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിന്യാസം സ്‌കൂട്ടറിന്റെ അവതരണത്തിന് തൊട്ടുപിന്നാലെ ആരംഭിക്കുമെന്നും,ഓഗസ്റ്റ് 15 -ന് മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുമെന്നും സിമ്പിള്‍ എനര്‍ജിയുടെ സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു.സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയെക്കുറിച്ച് നിലവില്‍ സൂചനകളൊന്നുമില്ലെങ്കിലും 1.14 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ഏക്‌സ്‌ഷോറും വില ഏതാണ്ട് ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.