ഒരു എൽ ഇ ഡി ബൾബിനു 10 രൂപ അതും 3 വർഷം ഗ്യാരണ്ടിയോടെ ഗ്രാമ ഉജല യോജന കൂടുതൽ വിവരങ്ങൾ

ഇന്ത്യയെന്ന രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റാൻ എല്ലാ മേഖലയിലും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി എനർജി എഫീസിയൻസി സെർവിസിസ് ലിമിറ്റേഡിന്റെ ( Energy Efficiency Services Limited ) അനുബന്ധ സ്ഥാപനമായ കൺവെർജൻസ്  എനർജി സെർവിസസ് ലിമിറ്റഡ്  പ്രൊജക്റ്റ്‌ ക്രോറിന്റെ കീഴിൽ ഗ്രാം ഉജല 50 ലക്ഷം എൽ ഇ ഡി ബൾബുകൾ പുറത്തിറക്കി.

ബീഹാർ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിൽ ആണ് ആദ്യമായി ഈ പദ്ധതി ( ഗ്രാമ ഉജല യോജന ) ആവിഷ്കരിച്ചത്.
കാലാവസ്ഥ വ്യതിയാനത്തിന് എതിരെ ബോധവൽക്കരണം നടത്താനും വൈദ്യുതി എങ്ങിനെ ലഭിക്കണം എന്നതിനെ കുറിച്ചുമുള്ള അറിവ് പകരലുമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. 2021 മാർച്ച്‌ മാസത്തിൽ ആണ് ഗ്രാമ ഉജല യോജന പദ്ധതി ഊർജ മന്ത്രി ആർ കെ സിംഗ് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയിലൂടെ പ്രതിവർഷം 2025 ദശലക്ഷം kWh ഊർജം ലഭിക്കുവാൻ കഴിയുമെന്ന് ഉദ്‌ഘാടന വേളയിൽ മന്ത്രി അറിയിച്ചു.
ഊർജ മന്ത്രി  ആർ കെ സിംഗിന്റെ നേതൃത്വത്തിൽ CESL കഴിഞ്ഞ മാർച്ച്‌ മുതൽ ഗ്രാമ പര്യടനം നടത്തുന്നുണ്ട്. ഇതോടെ ദേശീയ ഊർജ സംരക്ഷണ ദിനത്തിൽ 10 ലക്ഷം എൽ ഇ ഡി ബൽബുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യം  CESL പൂർത്തീകരിച്ചു. ഇതിലൂടെ സാധാരണ ബൽബുകൾക്ക് പകരം ഒരു എൽ ഇ ഡി ബൽബിന് 10 രൂപ നിരക്കിൽ 3 വർഷത്തെ ഗ്യാരണ്ടിയോടെ ഉയർന്ന നിലവാരം ഉള്ള 7 വാട്ട്, 12 വാട്ട് എൽ ഇ ഡി ബൽബുകൾ CESL നൽകുന്നു. ഇതിൽ ഓരോ കുടുംബത്തിനും 5 ബൽബുകൾ മാറ്റി വാങ്ങാൻ സാധിക്കും.
5 സംസ്ഥാനങ്ങളിലെ  ഗ്രാമ പ്രദേശങ്ങളിൽ മികച്ച വെളിച്ചം നൽകുന്നതിനായി CESL പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. കാർബൺ ക്രെഡിറ്റിനു സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ പദ്ധതി ഒരു കോടി പൂർത്തിയാകുമ്പോൾ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സാധ്യത.

Similar Posts