ഒരു കപ്പ് പാൽ കൊണ്ട് കിടിലൻ മധുര വിഭവം തയ്യാറാക്കാം
ഒരു പാത്രത്തിൽ ഒരു കപ്പ് പാൽ എടുക്കുക. ഇതിലേക്ക് ഡ്രൈ നട്സ് ഇട്ടുകൊടുക്കുക.പിസ്ത, കശുവണ്ടി, ഇതൊക്കെ നുറുക്കി എടുക്കുന്നതാണ് നല്ലത്.ഇതിലേക്ക് നാല് ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്തുകൊടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത് .ഇത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക.
മിക്സ് ചെയ്ത ശേഷം മധുരം നോക്കുക. ആവശ്യത്തിന് മധുരം ഇല്ലെങ്കിൽ ഇതിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. മധുരം വേണ്ടവർ മാത്രം ഇങ്ങനെ ചെയ്താൽ മതി.ഇത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. മിക്സ് ചെയ്ത കൂട്ടിലേക്ക് ഒരു ടേബിൾ സ്പൂൺ വാനില എസ്സൻസ് ചേർക്കുക.വാനില തന്നെ വേണം എന്നില്ല. ലഭ്യമായ ഏത് എസ്സെൻസും ചേർത്ത് കൊടുക്കാവുന്നതാണ്.ഇങ്ങനെ മിക്സ് ചെയ്ത കൂട്ട് മാറ്റിവെയ്ക്കുക.
ഇനി മറ്റൊരു പത്രത്തിൽ, രണ്ട് ടേബിൾ സ്പൂൺ ബട്ടർ എടുക്കുക.ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര നന്നായി പൊടിച്ചത് ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാൽപൊടി ചേർത്തുകൊടുക്കുക. ഇത് സോഫ്റ്റ് ആകാൻ ഒരു ടേബിൾ സ്പൂൺ പാല് ചേർത്ത് ക്രീമി പരുവത്തിൽ റെഡിയാക്കി എടുക്കുക.
രണ്ട് ബ്രെഡ് എടുത്ത്, ഗ്ലാസ് ന്റെ വായ വട്ടത്തിൽ ബ്രെഡ്ഡുകൾ മുറിച്ചെടുക്കുക.
ഒരു ബ്രഡിൽ നിന്ന് 4 ഗ്ലാസ് വായ വട്ടം മുറിച്ചെടുക്കാൻ ആകും.വട്ടത്തിലുള്ള ഒരു ബ്രെഡ് എടുത്തു പാലിൽ മുക്കി പിഴിഞ്ഞെടുക്കുക. അതിന്റെ മുകളിൽ നേരത്തെ മിക്സ് ചെയ്തു വച്ചിരിക്കുന്ന ക്രീം പുരട്ടുക. മറ്റൊരു വട്ടത്തിലുള്ള ബ്രഡ് എടുത്ത് ഇതുപോലെ ചെയ്തതിനുശേഷം നേരത്തെ ക്രീം പുരട്ടി വച്ചിരിക്കുന്ന ബ്രെഡിൽ ചേർത്ത് ഒട്ടിച്ചു കൊടുക്കുക. ബാക്കി വരുന്ന ബ്രഡുകൾ എല്ലാം തന്നെ ഇങ്ങനെ ചെയ്യുക. ശേഷം അത് മറ്റൊരു കുഴിയുള്ള പാത്രത്തിലേക്ക് മാറ്റുക.
ബ്രഡുകൾ ഇങ്ങനെ പാത്രത്തിലേക്ക് മാറ്റിയ ശേഷം മിക്സ് ചെയ്തു വച്ചിരിക്കുന്ന പാൽ കൂട്ട് ഇതിനകത്തേക്ക് ഒഴിക്കുക. ഇതൊരു ബൗളിലേക്ക് മാറ്റി കഴിച്ചു നോക്കൂ സൂപ്പർ അല്ലേ. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക