ഒരു കുടുംബത്തിന് 30000 രൂപ ധനസഹായം..!! സംസ്ഥാന സർക്കാരിന്റെ പദ്ധതി..!!

നമ്മുടെ സംസ്ഥാനത്തെ ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടി വിവിധങ്ങളായ പദ്ധതികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ സംസ്ഥാനത്തെ അതി ദാരിദ്ര്യത്തിൽ കഴിയുന്ന നിരവധി ആളുകളെ കണ്ടെത്തുന്നതിനു വേണ്ടി പ്രത്യേക സർവേ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിരുന്നു. ഈ സർവേ പ്രകാരം നിരവധി ആളുകളാണ് അതി ദാരിദ്ര്യത്തിൽ കഴിയുന്നതെന്ന് മനസ്സിലാക്കിയിട്ടുള്ളത്. അടച്ചുറപ്പുള്ള വീടോ ഭക്ഷണമോ ലഭിക്കാത്ത ഒരുപാട് ആളുകൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്.

ഇത്തരത്തിൽ ഉള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ഇപ്പോൾ സംസ്ഥാന സർക്കാർ തയ്യാറായിരിക്കുകയാണ്. 35,000 രൂപയുടെ ധനസഹായം ആണ് ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. ഇങ്ങനെയുള്ള കുടുംബത്തിൽ ഒരു വ്യക്തിയാണ് ഉള്ളതെങ്കിൽ 35000 രൂപയും ഒന്നിൽകൂടുതൽ വ്യക്തികളാണ് ഉള്ളതെങ്കിൽ 70,000 രൂപ വരെയും ലഭിക്കും.

സ്വന്തമായി വരുമാനമാർഗം കണ്ടെത്തുന്നതിനു വേണ്ടി സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ടിയാണ് ഈ സഹായം പ്രയോജനപ്പെടുത്താൻ സാധിക്കുക. ആയതിനാൽ അർഹരായ ആളുകൾക്ക് അതാത് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഈ പദ്ധതിയുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ആയതിനാൽ അർഹരായ എല്ലാ ആളുകളും സംസ്ഥാന സർക്കാരിന്റെ ഈ ആനുകൂല്യം സ്വീകരിക്കാൻ ശ്രദ്ധിക്കുക.

Similar Posts