ഒരു ലക്ഷം രൂപയുടെ സഹായം ലഭിക്കും..!! ഇവർ ശ്രദ്ധിക്കുക..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തു നിന്നും വിദേശത്ത് ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി പോയിട്ടുള്ള എല്ലാ ആളുകൾക്കും വളരെയധികം സഹായകരമാകുന്ന ഒരു പദ്ധതിയാണ് നോർക്ക റൂട്ട്സ്. ഈ പദ്ധതി വഴി നിരവധിയായ ആനുകൂല്യങ്ങളും സഹായങ്ങളും പ്രവാസികളായ ആളുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. ഇത്തരത്തിൽ പ്രവാസികളായ ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ഒരു പദ്ധതിയാണ് ‘പ്രവാസി രക്ഷ ഇൻഷുറൻസ് ‘.

ഈ പദ്ധതി വഴി പ്രവാസികളായ ആളുകൾക്കും കുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. വിദേശത്ത് പ്രവാസികളോട് കൂടെ താമസിക്കുന്ന കുടുംബാംഗങ്ങൾക്കും 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് ആണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 550 രൂപയുടെ പ്രീമിയം ആണ് പ്രവാസികൾ ഇൻഷുറൻസ് പരിരക്ഷയ്ക്കായി അടയ്ക്കേണ്ടത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നോർക്ക-റൂട്ട്സ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇതുമായി സംബന്ധിച്ച അറിയിപ്പുകളും ഇൻഷൂറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ആയതിനാൽ പ്രവാസികളായ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക. വിദേശത്തുള്ള ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക എന്നത്. ഇതിനാലാണ് നോർക്ക റൂട്ട്സ് മുൻകൈയെടുത്ത് ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആയതിനാൽ എല്ലാ ആളുകളും ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.