ഒരു വീട്ടിലെ ഒന്നിലധികം യുവതികൾക്ക് കുടുംബശ്രീയിൽ ചേരാൻ സുവർണ്ണാവസരം, ഒരുപാട് ആനുകൂല്യങ്ങൾ

സംസ്ഥാനത്തെ സ്ത്രീകൾക്ക് സംസ്ഥാന സർക്കാരിന്റെയും കുടുംബശ്രീയുടെയും ഏറ്റവും വലിയ ഒരു നേട്ടം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ അതിലേക്കുള്ള രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ പോകുന്നു. കുടുംബശ്രീയിൽ അംഗത്വം ഇല്ലാത്തതിന്റെ പേരിൽ വിഷമിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. വിവിധങ്ങളായിട്ടുള്ള വായ്പ സഹായങ്ങൾക്ക് വേണ്ടിയും സംരംഭം തുടങ്ങുന്നതിനു ഉള്ള ആവശ്യങ്ങൾക്ക് വേണ്ടിയും മക്കളുടെ പഠനാവശ്യങ്ങൾക്ക് വേണ്ടിയുള്ള സ്കോളർഷിപ്പ് അവസരങ്ങൾ, വിവാഹ ധനസഹായങ്ങൾ, വിവിധ ക്യാമ്പുകൾ, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾ സെമിനാറുകൾ എല്ലാം തന്നെ സംഘടിപ്പിക്കുന്നുണ്ട്.

പക്ഷെ വിവിധ ങ്ങളായിട്ടുള്ള പദ്ധതി കൾ കുടുംബശ്രീ അംഗത്വം ഉള്ള ഒരു വിഭാഗം ആളുകൾക്ക് മാത്രമായി ചുരുങ്ങുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു നമ്മുടെ സംസ്ഥാനത്ത്. നിലവിൽ കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ ആണ് കുടുംബശ്രീയിൽ അംഗത്വം എടുത്തിരുന്നത്. ഒരു വീട്ടിൽ ഒരു അംഗത്വം ആണ് പറയുന്നത് എങ്കിൽ പോലും നിരവധി പേർക്ക് ഇതിൽ അംഗത്വം എടുത്തു പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല.

ഇത്തരം സാഹചര്യങ്ങൾ എല്ലാം മുന്നിൽ കണ്ടാണ് സർക്കാർ കുടുംബശ്രീ വഴി യുവതി ഗ്രൂപ്പുകൾ തുടങ്ങാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് താല്പര്യമുള്ള വനിതകളിൽ നിന്നും ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്.

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ഇതിന്റെ ഭാഗമാകുന്നതിന് സാധിക്കും. അടുത്തുള്ള CDS കളുമായി ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ എല്ലാം നമുക്ക് ലഭിക്കുന്നതാണ്. നിലവിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെല്ലാം ഇപ്പോൾ 10% മാത്രമാണ് ചെറുപ്പകാരായ സ്ത്രീകൾ ഉള്ളത്. ഇതുകൊണ്ട് തന്നെയാണ് കൂടുതൽ യുവതികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ ഭാഗത്തു നിന്ന് കുടുംബശ്രീ വഴി ശ്രമം നടത്തുന്നത്.

പദ്ധതിയിലേക്ക് അപേക്ഷിക്കുമ്പോൾ ഒരു വാർഡിൽ ഒന്ന് എന്ന തരത്തിൽ ആണ് സംഘം രൂപീകരിക്കാൻ വേണ്ടി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നമ്മുടെ സംസ്ഥാനത്ത് 20000 ഗ്രൂപ്പുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് സർക്കാരിന്റെ പുതിയ വിലയിരുത്തൽ. ഇങ്ങനെ വരുമ്പോൾ ഗണ്യമായിത്തന്നെ വളരെ വർദ്ധിച്ചൊരു അളവിലേക്ക് കുടുംബശ്രീയിൽ അംഗത്വം ലഭിക്കുകയും അവർക്ക് ഇതുവഴി പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യും.

സാമൂഹ്യ സാമ്പത്തിക അഭിവൃദ്ധികൾ ഉൾപ്പെടെ സ്ത്രീധന പോരാട്ടങ്ങൾ, മക്കളുടെ അവകാശങ്ങൾക്ക് വേണ്ടി കുടുംബത്തിലെ അവസ്ഥകൾക്ക് പ്രത്യേക സഹായങ്ങൾക്ക് വേണ്ടി സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ടി പ്രത്യേക വായ്പ സംവിധാനം, അയൽക്കൂട്ടം എന്ന രീതിയിൽ പ്രവർത്തനം, ചിട്ടി തുടങ്ങി വിവിധങ്ങൾ ആയിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.

അഞ്ചോളം വരുന്ന വിവിധ കടമ്പകളായി തിരിച്ചു വ്യത്യസ്ത മേഖലകളിൽ പ്രാവീണ്യമനുസരിച് തരം തിരിച്ചു ഇതിന്റെ മേൽനോട്ട ചുമതലകളും നൽകുന്നു. ആ രീതിയിൽ ആയിരിക്കും ഇതു പ്രവർത്തിക്കുക. നിലവിൽ 10% വരുന്ന യുവതികളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നിലധികം ആളുകൾക്ക് ഇതിൽ ചേരാമെന്നുള്ളതും ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്. ഇതിൽ ഒരു ഗ്രൂപ്പിൽ 50 അംഗങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. 50 കവിഞ്ഞാൽ ഇത് രണ്ടു ഗ്രൂപ്പ്‌ ആയി തിരിക്കും. അതുകൊണ്ട് തന്നെ വിശദ വിവരങ്ങൾ CDS വഴി ലഭിക്കുന്നതാണ്. വിവിധ സഹായ പദ്ധതികളിലേക്ക് ഉൾപ്പെടെ ആനുകൂല്യങ്ങൾ ഇത്തരം യുവതി ഗ്രൂപ്പ്‌ വഴിയാണ് നൽകുന്നത്.

Similar Posts