ഒറ്റ ചാർജിൽ 220 കിലോമീറ്റർ മൈലേജുള്ള പുതുപുത്തൻ സ്കൂട്ടറുമായി ഒരു മലയാളി എത്തുന്നു

ഇലക്ട്രിക് വാഹന രംഗത്തെ പുത്തൻ ചുവടുവെപ്പുമായി എത്തുകയാണ് ഒരു മലയാളി. ഒരു തവണ ചാർജ് ചെയ്യുന്നതിലൂടെ 220 കിലോമീറ്റർ മൈലേജുള്ള വാഹനം ആണ് ഉടൻ വിപണിയിലേക്ക് എത്തുന്നത്. ആലപ്പുഴ കായംകുളം സ്വദേശി അഖിൽ രാജു സുഹൃത്ത് അനന്തു സുനിലും ചേർന്നാണ് ഇലക്ട്രിക് വാഹനരംഗത്ത് തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. വൈദ്യുത സ്കൂട്ടർ വിഭാഗത്തിൽ മൂന്ന് വേറിയന്റുകളിലായാണ് 220 കിലോമീറ്റർ മൈലേജ് ഉള്ള ഈ വാഹനം വിപണിയിലെത്തുക.

മെക്കാനിക്കൽ വിഭാഗത്തിൽ എൻജിനിയറായ അഖിൽ 2017-ൽ ആണ് ഫ്ലയർ ടെക് എന്ന വെഹിക്കിൾ സർവീസ് സംരംഭത്തിന് രൂപം നൽകുന്നത്. ബാംഗ്ലൂർ ആസ്ഥാനമായ ആയിരുന്നു ഇതിന്റെ പ്രവർത്തനം. ഹാർഡ്ലി ഡേവിഡ്സൺ മുതൽ എല്ലാ തരം ഇരുചക്രവാഹനങ്ങളും സർവീസ് ചെയ്യാൻ പറ്റുന്ന ഫ്ലയർ ടെക് ഇന്ന് ഇന്ത്യയിലെ തന്നെ ടോപ് റേറ്റഡ് സർവീസ് കമ്പനികളിൽ ഒന്നാണ്. ഇതിനിടയിലാണ് സുഹൃത്ത് അനന്തു കൂടെ കൂടുന്നത്.

2020-ൽ അഖിൽ ടി എക്സ് 9 റോബോ എന്ന ആശയം അനന്തു സുനിലിനോട് പങ്കുവെക്കുകയായിരുന്നു. പിന്നീടങ്ങോട്ട് വളർച്ചയുടെ പടവുകൾ ആയിരുന്നു. കോവിഡ് സാഹചര്യം വന്നപ്പോഴേക്കും സർവീസ് മേഖല നിശ്ചലമാകാൻ തുടങ്ങുമ്പോഴേക്കും ഏറെ പ്രതിബന്ധങ്ങൾ ആയി. എന്നാൽ ഇലക്ട്രിക് വാഹനവിപണി സാധ്യത മുന്നിൽ കണ്ട് അതിന്റെ സ്വപ്ന പദ്ധതിയിലേക്ക് ഗ്യാലക്സി ഗ്രൂപ്പ് ചെയർമാൻ സുനിൽകുമാർ വന്നതോടെ വീണ്ടും പ്രതീക്ഷയായി. പിന്നീട് ടി എക്സ് 9 റോബോ യുടെ ഇൻഫ്രാസ്ട്രക്ചർ കർണാടകയിൽ ഡെവലപ്പ് ചെയ്യുകയും,ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാണ കമ്പനികൾ ഈ ചുമതല വഹിക്കുന്നവർ ഇതിന്റെ ഭാഗമാവുകയും ആയിരുന്നു.

1200ലധികം വാഹനങ്ങളാണ് ഒരു മാസത്തിൽ വിപണിയിലെത്തിക്കാൻ കഴിയുന്ന സൗകര്യമാണ് ടി എക്സ് റോബോയ്ക്ക് ഉള്ളത്. ഇതിന്റെ ഭാഗമായി ബാംഗ്ലൂരിൽ 5ലക്ഷം സ്ക്വയർ ഫീറ്റിൽ ഒരുക്കിയ ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി കമ്പനിയുടെ പ്രധാന അസെറ്റുകളിൽ ഒന്നാണ്. ഈ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും ബാറ്ററി സ്വേപ്പിങ് സ്റ്റേഷനുകളും ആരംഭിക്കാൻ ഒരുങ്ങുകയാണ് ടീം. ഇത്തരമൊരു സംവിധാനം, വാഹനം ചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കി പകരം, ബാറ്ററി സ്വേപിംഗ് ടെക്നോളജിയിലൂടെ പുതിയ ബാറ്ററികൾ വാഹനത്തിൽ വെക്കുക വഴി യാത്രാസമയം ലഘൂകരിക്കാൻ സഹായിക്കും.

മൂന്ന് വേരിയെന്റുകളിൽ ഈ ഇരുചക്രവാഹനങ്ങൾ വിപണിയിലെത്തും. ടി എക്സ്9 250, ടി എക്സ്9 350, ടി എക്സ്9 450, അമ്പതിനായിരം രൂപയാണ് ബെയ്സ് വേരിയന്റിന്റെ വില.

സമൂഹത്തിന്റെ നാനാതുറകളിലുള്ള ഉപഭോക്താക്കളെയും മുന്നിൽകണ്ട് വാഹനത്തിന്റെ വേരിയെന്റുകൾ, അതോടൊപ്പം ആകർഷകമായ ഡിസൈനിനു പ്രാധാന്യം നൽകിയാണ് ഈ ബൈക്കുകൾ നിർമ്മിച്ചിരിക്കുന്നത്.മാത്രമല്ല ഓരോ ആറു മാസത്തിനിടയിലും വാഹനങ്ങളുടെ അപ്ഡേറ്റ് ചെയ്യാനും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

Similar Posts