ഒറ്റ ചാർജിൽ 60 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടറുമായി യുലു
ഡി ഇ എക്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പുതിയ ഇലക്ട്രിക് സ്കൂട്ടർ പ്രധാനമായും വീട്ടാവശ്യങ്ങൾക്ക് പലചരക്ക്, മരുന്ന്, ഭക്ഷണം എന്നിവ വിതരണം ചെയ്യാനുള്ള യാത്രകൾക്ക് വേണ്ടിയാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്.
ബാംഗ്ലൂർ, മുംബൈ, ഡൽഹി, എന്നിവിടങ്ങളിലാണ് ഇത് ആദ്യം പുറത്തിറക്കാൻ കമ്പനി തയ്യാറായിരിക്കുന്നത്. 2021 ഡിസംബർ ആദ്യവാരത്തോടെ കൂടി നിരവധി ഭക്ഷ്യ കാർഗോ കമ്പനികളുമായി സഹകരിച്ച് നമുക്ക് ഡി എക്സിനെ പ്രതീക്ഷിക്കാം.
ഇത് ഒരു സീറോ എമിഷൻ വാഹനം ആയതിനാൽ വായുമലിനീകരണം വരുമെന്ന വേവലാതിയും വേണ്ട.ഇതിൽ ഉപയോഗിച്ചിരിക്കുന്ന ലിഥിയം അയൺ ബാറ്ററി ഒറ്റ ചാർജിൽ 60 കിലോമീറ്റർ സഞ്ചരിക്കുവാൻ പ്രാപ്തിയുള്ളതാണ്. 25 കിലോമീറ്റർ വേഗത, 12 കിലോഗ്രാം വരെ വരെ ഭാരം ചുമക്കാൻ ഉള്ള യോഗ്യത എന്നിവയാണ് DEX ഇൽ ഉള്ളത്.സ്വിഗ്ഗി സൊമാറ്റോ പോലുള്ള ഡെലിവറി ബോയ്സ് ഇപ്പോൾ അനുഭവിക്കുന്ന പെട്രോൾ വില DEX വരുന്നതോടെ അവർക്ക് കൂടുതൽ ആശ്വാസമേകും എന്ന് പ്രതീക്ഷയും യും ഉണ്ട്. ബജാജ് മായി ചേർന്ന് ഭാവിയിൽ ഈ ശ്രേണിയിലുള്ള കൂടുതൽ വാഹനങ്ങൾ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.വർഷാവസാനത്തോടെ ഇവിടെ ഇപ്പോൾ നിലവിലുള്ള ഉള്ള 10000 യൂണിറ്റുകൾ കൾ 50,000 യൂണിറ്റുകളായി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ മെട്രോ സ്റ്റേഷനുകളിൽ ഇപ്പോൾ സുലഭമായി കാണാവുന്ന യുലു ഇലക്ട്രിക് സ്കൂട്ടർ ഇന്നേരം വളരെ ട്രെൻഡിങ് ആയി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു വാഹനം ആണ്.എന്തായാലും DEX എൻറെ വരവോടുകൂടി കൂടി ഇന്ധന വില വർധനയ്ക്കെതിരെ എതിരെ പ്രതിഷേധിക്കുന്ന വർക്ക് അ ഇത് ഒരു വലിയ ആശ്വാസമാകുമെന്ന് എന്ന് നമുക്ക് പ്രതീക്ഷിക്കാം .അപ്പോൾ ഡി ഇ എക്സ് നായി നമുക്ക് കാത്തിരിക്കാം.