ഒറ്റ ടാങ്ക് ഹൈഡ്രജൻ ഇന്ധനത്തിൽ 1003 കിലോമീറ്റർ, ടോയോട്ട മിറായി H2O കാറുകൾ റെക്കോർഡ് നേട്ടത്തിൽ
പെട്രോൾ, ഡീസൽ, ഗ്യാസ്, വാഹനങ്ങളും അതുകഴിഞ്ഞാൽ ഇലക്ട്രിക് വാഹനങ്ങളും വരെ വിപണിയിലേക്ക് എത്തി. ഇപ്പോഴിതാ ഹൈഡ്രജൻ ടെക്നോളജിയിൽ ഓടുന്ന ഒരു കാർ രംഗത്ത് അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. ടൊയോട്ട മിറായി ഹൈഡ്രജൻ ടെക്നോളജി കാറിനെകുറിച്ചാണ് ഇന്ന് പറയുന്നത്
മിറായി H2O ഹൈഡ്രജൻ കാർ ഓടി അവശിഷ്ടമായി പുറത്തേക്ക് തള്ളുന്നത് ജലമാണ്. പെട്രോളിയം ഇന്ധനങ്ങളെ പോലെ പ്രകൃതിക്ക് ഒരു ദോഷവും വരുന്നില്ല എന്ന് തന്നെയാണ് ഇത്തരത്തിലുള്ള വാഹനം കൊണ്ടുള്ള പ്രത്യേകത. ഭാവിയിലെ ഇന്ധനം എന്നാണ് ഹൈഡ്രജൻ അറിയപ്പെടുന്നത്. ഫ്രണ്ട് എയർഡാമിൽ കൂടി കളക്ട് ചെയ്ത ഓക്സിജൻ ഇതിനകത്തതുള്ള ഹൈഡ്രജനുമായി പ്രവർത്തിച്ച് ആണ് മിറായി ഓടുന്നത്. വെള്ളം ഉപഭോഗശേഷം എക്സോസിലൂടെ പുറം തള്ളുന്നു.സാധാരണ ഫ്യൂയൽ ഉപയോഗ ശേഷം കാർബൺ ആണ് വണ്ടികൾ പുറം തള്ളാറുള്ളത്. ഇത് പ്രകൃതിക്ക് ഏറെ ദോഷം ചെയ്യുന്ന വാതകം ആണ്.
ഹൈപവർ എൽഈഡി ഹെഡ് ലാമ്പ്, ടേണിങ് ഇൻഡിക്കേറ്റർസ്, പാർക്കിങ് സെൻസർസ്,ടോയോട്ട ലോഗോ സാധാരണയിൽ നിന്ന് വ്യത്യസതമായി ബ്ലൂ കളറിൽ ആണ് നൽകിയിരിക്കുന്നത്. ഹെഡ് ലൈറ്റ് ഡീറ്റെയിലായി നോക്കുകയാണെങ്കിൽ നാല് എൽ ഇ ഡി ലൈറ്റുകളാണ് ഓരോ ഭാഗത്തും കൊടുത്തിരിക്കുന്നത്. ഡേ ടൈം ലൈറ്റുകളും ഏറെ പ്രത്യേകമായാണ് മിറായി H2O യ്ക്ക് നൽകിയിരിക്കുന്നത്.
ബാക്കിൽ എൽ ഇ ഡി ലൈറ്റുകൾക്ക് ഒപ്പം എൽ ഇ ഡി പാനലും കൊടുത്തിരിക്കുന്നു. ബാക്ക് വ്യൂ ടോയോട്ട പ്രീമിയം സെഡാൻ പോലെ തോന്നിക്കും.
ഇനി എൻജിൻ റൂം തുറന്നാൽ ഫുൾഫിൽഡ് ആയ ഇടം ആണ് കാണാൻ കഴിയുക. ഇത് വർക്ക് ചെയ്യുന്നത് ബാക്കിൽ കാണുന്ന രണ്ട് ടാങ്കിൽ നിന്നും ഹൈഡ്രജൻ ഫ്യൂയൽ പമ്പ് ചെയ്യുമ്പോൾ അത് ഫ്യൂയൽ സ്റ്റാക്കിലേക്ക് എത്തുകയും അവിടെനിന്നും ഓക്സിജനും ആയി മിക്സ് ചെയ്ത് പവർ ആയി മാറുകയും പ്രധാന മോട്ടോറിലേക്ക് എത്തുകയും റണ്ണിംഗ് ഊർജം ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ ടെക്കയോളജിക്ക് ടോയോട്ട നൽകിയിരിക്കുന്ന പേരാണ് ഫ്യൂയൽ സ്റ്റാക്ക് അല്ലെങ്കിൽ സെൽ സിസ്റ്റം.