ഒറ്റ സെൻറിൽ ഒരു ചെറു കൊട്ടാരം, ഏഴര ലക്ഷത്തിനു രണ്ട് മുറി വീട്

ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. പലരും വീടിനു വേണ്ടി ലക്ഷങ്ങളും കോടികളും ചിലവാക്കുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി തലചായ്ക്കാനൊരിടം എന്ന് ചിന്തിക്കുമ്പോൾ ഒരു സെന്ററിൽ വരെ വീട് എടുക്കാം.

420 സ്ക്വയർ ഫീറ്റിൽ ഒരു സെന്റ് സ്ഥലത്ത് ചെറിയ സുന്ദരൻ വീട്. നീളത്തിൽ കമ്പാർട്ട്മെൻറ് രൂപത്തിലാണ് വീട് ഉള്ളത് സിംഗിൾ ഫാമിലിക്ക് താമസിക്കാൻ പാകത്തിൽ ഒരു മാസ്റ്റർ ബെഡ്റൂമും കോമണായി ടോയ്‌ലെറ്റും പാസേജും കിച്ചണും ചെറിയൊരു ലിവിങ് റൂമുമാണ് ഉള്ളത്. മറ്റൊരു മുറി ഡൈനിങ് ഹാളായും ബെഡ്റൂമായും കോമണായി യൂസ് ചെയ്യുന്നുണ്ട്. രണ്ടര സെന്റിലുള്ള സ്ഥലമാണ് ആകെ ഉണ്ടായിരുന്നത്. വീട് നിൽക്കുന്ന സ്ഥലം കഴിഞ്ഞ് മുൻപിലും പുറകിലുമായി സ്ഥലം കിടപ്പുണ്ട്.

ലിവിംഗ് റൂം ഓടിട്ടാണ് ചെയ്തിരിക്കുന്നത്. വേണമെങ്കിൽ ഇനി മുന്നോട്ട് സ്റ്റെയറിട്ട് അവിടെ ലിവിംഗ് റൂം കൂടി എടുക്കാം. രണ്ടു പേർ താമസിക്കുന്ന ഈ വീട്ടിൽ ഒരു മാസ്റ്റർ ബെഡ്റൂമും ഒരു ചെറിയ ബെഡ്റൂമുമാണ് ഉള്ളത്. മാസ്റ്റർ ബെഡ്റൂം കുറച്ചു വലുതാണ്. അവിടെ ഭാവിയിൽ എ സി ആക്കാൻ അതിന്റെ പോയിൻറ് ഒക്കെ ഫിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഉള്ള ചെറിയ ബെഡ്റൂമും ചെറിയ ഒരു കട്ടിലും ഡൈനിംഗ് റൂം ഇല്ലാത്തതിനാൽ അത്യാവശ്യം ഗസ്റ്റ് ഒക്കെ വന്നാൽ ഭക്ഷണം കഴിക്കാൻ ചെറിയ ഡൈനിംഗ് ടേബിൾ സെറ്റ് ചെയ്തിട്ടുണ്ട്.


പിന്നെ ഒരു മീറ്റർ അകന്നു കോമൺ ടോയ്‌ലറ്റും ഉണ്ട്. ജനാലകൾ ഒക്കെ യുപിവിസി ആണ് ഉപയോഗിച്ചിരിക്കുന്നത്. അകത്തേക്കുള്ള മൂന്ന് വാതിലുകളും പുറത്തേക്കുള്ള ഒരു വാതിലും തടികൊണ്ട് നിർമ്മിച്ചതാണ്. വീടിന്റെ മുകൾഭാഗവും ലിവിംഗ് ഒഴിച്ചുള്ള ബാക്കി റൂമുകളും കോൺക്രീറ്റ് ചെയ്തതാണ്. പുറമേ നിന്ന് നോക്കിയാൽ ഒതുക്കമുള്ളതും മനോഹരവുമായ ഈ വീടിന് ഏകദേശം എഴര ലക്ഷം മാത്രമാണ് ചിലവായത്.

Similar Posts