ഒല ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തി, വിലക്കുറവ് ആകർഷണീയത

ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്. ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തി. മൂന്ന് വാരിയന്റുകളായാണ് വാഹനം വിപണിയിലെത്തുക. ആദ്യ വേരിയന്റ് ആയ എസ് സീരീസിന് 99,999രൂപയാണ് വില. ഈ വില സംസ്ഥാനങ്ങളുടെ നികുതിയിളവ് അടിസ്ഥാനത്തിൽ വ്യത്യാസപ്പെടും. ഈ ഇലക്ട്രിക് സ്കൂട്ടർ 10 കളറുകളിൽ ആണ് മാർക്കറ്റിൽ ലഭ്യമാവുക.

ഒല സ്കൂട്ടറുകളുടെ ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വളരെ വേഗത്തിൽ തന്നെ വാഹനം ഉപഭോക്താക്കൾക്കും ലഭ്യമാകും എന്ന് തന്നെയാണ് ഒല ഔദ്യോഗികമായി അറിയിക്കുന്നത്. എസ് വൺ സീരീസിലുള്ള ഇലക്ട്രിക് വാഹനത്തിന് ഒരുലക്ഷത്തിൽ കുറവായിരിക്കും വില. എന്നാൽ എസ് 1 പ്രോയ്ക്ക് 1,29000 രൂപയാണ് വില.

എൽ ഇഡി ഹെഡ്ലാമ്പ് ആണ് ഏറെ ആകർഷകമായി ഈ വാഹനത്തിൽ ഉള്ളത്. എൽ ഇ ഡി ടേൺ ഇൻഡിക്കേറ്റർ, പിന്നിൽ ബോഡിയിലേക്ക് ചേർന്നുള്ള ഫുട്റസ്റ്റ്‌, വളരെ മനോഹരമായ അലോയ് വീലുകൾ, റിയർ ഗ്രാബ് റയിലുകൾ,വലിപ്പത്തിൽ ചെറുതാണെങ്കിലും 50 ലിറ്റർ സ്റ്റോറേജ് കപ്പാസിറ്റി, എന്നിവ പ്രത്യേകതകളാണ്

3.92കിലോവാട്ട് ലിഥിയം ആയേൺ ബാറ്ററി പാക്ക് ആണ് ഈ ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. 8.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ വാഹനത്തിന്റെ കരുത്ത് വിളിച്ചോതുന്നതാണ്. വാഹനത്തിന്റെ ബാറ്ററി പാക് നീക്കം ചെയ്യാനാവില്ല. ഒറ്റ തവണ ഫുൾ ചാർജ് ചെയ്ത് കഴിഞ്ഞാൽ 151 കിലോമീറ്റർ ഓടിക്കാൻ ആവും.

Similar Posts