ഒല ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് കടക്കുന്നു

ഒല ഇലക്ട്രിക് സ്‌കൂട്ടർ ഇറങ്ങി താരംഗമായിക്കൊണ്ടിരിക്കെ ആണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇലക്ട്രിക് ഫോർവീലറും വരുന്നുവെന്ന വാർത്ത വരുന്നത്. 2023ൽ മാർക്കറ്റിൽ ഇവി ഫോർവീലർ എത്തും. കഴിഞ്ഞ ദിവസമാണ് മാനേജ്മെന്റ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നത്.

സ്വാതന്ത്ര്യ ദിനനാളിലാണ് ഓല ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വെളിപ്പെടുത്തിയത്. കമ്പനിയുടെ സിഇഒ ഭവിഷ് അഗർവാൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് കാറുകൾ വിപണിയിലെത്തുമെന്ന് അന്നേദിവസം ആണ് അറിയിച്ചതും.വിരലിൽ എണ്ണാവുന്ന കമ്പനികളാണ് ഇപ്പോൾ ഇലക്ട്രിക് ഫോർവീലർ വിപണിയിലേക്ക് വന്നിരിക്കുന്നത്. എന്നാൽ ഒലയുടെ ഈ നീക്കം പ്രശംസനീയം ആണ്.

നിരവധി വാരിയന്റുകളിലാണ് ഒല ഇലക്ട്രിക് ഫോർ വീലറുകൾ എത്തുക എന്നാണ് അറിയാൻ കഴിയുന്നത്.ഇ-സിം കണക്ടിവിറ്റി സാങ്കേതികവിദ്യ ലഭ്യമാക്കി കൊണ്ടാവും വാരിയന്റുകൾ എത്തുക. എന്നാൽ വരാൻ പോകുന്ന കാറിന്റെ വിശദംശങ്ങൾ ഒന്നും തന്നെ ഒല പുറത്തുവിട്ടിട്ടില്ല. വില താങ്ങാവുന്നതായിരിക്കും എന്നും പറഞ്ഞുകേൾക്കുന്നുണ്ട്.

വ്യാപകമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിച്ച് എത്തിക്കാനുള്ള കമ്പനയുടെ റിസോഴ്സ് ഫാക്ടർ വലീയ അളവിലാണ് അതുകൊണ്ട് തന്നെ കമ്പനിക്ക് ഒരു ഇലക്ട്രിക് കാർ വികസിപ്പിക്കാനുള്ള സാഹചര്യവുമുണ്ട്, അതിനാൽ നമ്മൾ വാഹനത്തിനായി കാത്തിരിക്കുക മാത്രമാണ് ചെയ്യേണ്ടത്.

നിലവിൽ പ്രാദേശിക വാഹന ഭീമന്മാരായ ടാറ്റയുടെ നെക്സോൺ ഇവിയാണ് ഇലക്ട്രിക് കാർ വിഭാഗം അടക്കി വാഴുന്നത്. നെക്സോൺ ഇവി കൂടാതെ ടിഗോർ ഇവി, ഫ്ലീറ്റ് ഓപ്പറേറ്റർമാക്കായി എക്സ്പ്രെസ്-T ഇവി എന്നിവ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി എന്നിവയാണ് വിപണിയിലെത്തുന്ന നിലവിലെ മറ്റ് പ്രധാന മോഡലുകൾ. ഇവിടെയ്ക്ക് ഒലയും കടന്നുവരുന്നത് മത്സരം മുറുക്കും എന്നകാര്യത്തിൽ സംശയം ഇല്ല.

Similar Posts