ഓട്ടോറിക്ഷ വാങ്ങിക്കാൻ സർക്കാർ വായ്പ സഹായം എങ്ങിനെ അപേക്ഷിക്കണം? ആർക്കെല്ലാം ലഭിക്കും?
ഓട്ടോറിക്ഷ വാങ്ങുന്നതിനു വേണ്ടി സർക്കാരിൻറെ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആണ് താഴെ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഒരു ധനസഹായ പദ്ധതിയാണിത്. 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോ റിക്ഷകൾ നിരോധിക്കുവാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞല്ലോ. അതിനാൽ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു കാലഘട്ടം തന്നെയാണ് ഇനി വരാൻ പോകുന്നത്.
അതുകൊണ്ട് തന്നെ ഓട്ടോറിക്ഷകളുടെ പ്രസക്തിയും വർധിക്കുകയാണ്. ഇത്തരത്തിൽ ഓട്ടോറിക്ഷകൾ വാങ്ങുന്നതിന് സർക്കാരിൽ നിന്നും മൂന്നു ലക്ഷം രൂപ വരെ വായ്പ സഹായം ലഭിക്കുന്നതാണ്. 6 ശതമാനം പലിശ നിരക്കിലാണ് ഇത് ലഭിക്കുന്നത്. 30,000 രൂപ വരെ സബ്സിഡിയും ലഭിക്കും. 80 മുതൽ 90 കിലോമീറ്റർ വരെ മൂന്നു മണിക്കൂർ 55 മിനിറ്റ് ചാർജ് ചെയ്യുന്ന ഒരു ബാറ്ററിയിൽ നിന്നും ലഭിക്കും.
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് ആണ് ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായി പ്രത്യേക സഹായ പദ്ധതി പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവർക്കാണ് ഇപ്പോൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട ആർക്കെങ്കിലും ഈ ഓട്ടോകൾ വാങ്ങുന്നതിന് മൂന്നു ലക്ഷം വരെ വായ്പ ലഭിക്കുന്ന ഈ ഒരു പദ്ധതിയിൽ അംഗമാകാൻ താല്പര്യമുണ്ടെങ്കിൽ അവരവരുടെ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന പട്ടിക ജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ടാൽ മതിയാകും.
ഇത്തരത്തിൽ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമും കൂടാതെ നിർദ്ദേശങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് ഈ ഒരു പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്. ഒരു സ്വയം തൊഴിൽ ആഗ്രഹിക്കുന്ന ധാരാളം പേർക്ക് ഈ ധന സഹായം വളരെ ഉപകാര പ്രദമാകും. ഇത്തരത്തിലുള്ള ഒരുപാട് ധന സഹായങ്ങൾ സർക്കാർ ഇപ്പോൾ മുന്നോട്ട് കൊണ്ടുവരുന്നുണ്ട്. മഹാമാരി പശ്ചാത്തലത്തിൽ ധാരാളം പേർക്ക് ജോലി നഷ്ടപ്പെട്ടതു കൊണ്ടാണ് ഇത്തരത്തിലുള്ള പല പദ്ധതികളും ഉടലെടുക്കുന്നത്.