ഓട്ടോ റിക്ഷയിൽ 8500 കിലോമീറ്റര് താണ്ടി കശ്മീരിലേക്ക് ഒരു സാഹസിക യാത്ര
യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. യാത്രകൾകൊണ്ട് നമുക്ക് കിട്ടുന്ന മാനസികോല്ലാസത്തിനും നവോന്മേഷത്തിനും നമ്മുടെ ലൈഫിൽ നല്ല പ്രാധാന്യമുണ്ട്.ഇപ്പോൾ കൂടുതലായും കണ്ടു വരുന്നത് ദീർഘദൂര യാത്രകളാണ്. ഈ യാത്രയ്ക്ക് കുറെ നാൾ മുൻപ് തന്നെ നമ്മൾ തയ്യാറാകേണ്ടതുണ്ട്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ വർഷത്തിലൊരിക്കലെങ്കിലും നമ്മൾ ദൂരയാത്ര ചെയ്യുന്നത് നമുക്ക് സന്തോഷം കിട്ടുന്നു.
തികച്ചും വ്യത്യസ്തമായ ഒരു യാത്രയെ പറ്റിയാണ് ഇവിടെ പറയുന്നത്. വയനാട്ടിൽ നിന്നും ഒരു ഓട്ടോറിക്ഷയിൽ നാലു യുവാക്കൾ കാശ്മീരിൽ പോയി അനുഭവമാണ് ഇവിടെ പ്രതിപാദിക്കുന്നത്.വയനാട് കാട്ടികുളം സ്വദേശികളായ പി സി സിറാജുദ്ദീൻ,കെ പി അഷ്കർ,ബാവലി സ്വദേശി ബി സിയാദ് എന്നിവരാണ് ഈ സാഹസിക യാത്രയ്ക്ക് മുതിർന്നത്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ജില്ലയിൽ നിന്ന് വടക്കേ അറ്റത്തുള്ള കശ്മീരിലേക്ക് പോയത് തികച്ചും അതിശയകരമാണ്. 25 വയസ്സിൽ താഴെയുള്ള ഇവർ നാലാളും പഴയ വാഹനങ്ങൾ കച്ചവടം ചെയ്തും കടയിൽ ജോലി ചെയ്തും കുറി പിടിച്ചും പെയിന്റ് പണിക്ക് പോയിട്ടൊക്കെയാണ് ഈ ദീർഘ ദൂരയാത്രക്കുള്ള പൈസ കണ്ടെത്തിയത്. ഇതിൽ വാഹനക്കച്ചവടക്കാരനാണ് ഷെഫീഖും അഷ്കറും. എന്നാൽ സിയാദ് കാട്ടിക്കുളത്ത് റെഡിമെയ്ഡ് ഷോപ്പ് നടത്തുകയാണ്.നാലാമത്തെ ആൾ സിറാജ് മാനന്തവാടിയിലെ ഒരു കൊറിയർ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
കൊറോണയുടെ സാഹചര്യം ആയതിനാലാണ് ഇവരുടെ യാത്ര ലേറ്റായത്. കഴിഞ്ഞകൊല്ലം ഓഗസ്റ്റ് മാസം തന്നെ ഇവർ യാത്ര പോകേണ്ട കാര്യത്തിൽ തീരുമാനമാക്കിയിരുന്നു. ഇവർ രണ്ടു ബൈക്കിലായി പോകേണ്ട പദ്ധതിയിട്ടിരുന്നു.പക്ഷേ സാധനങ്ങൾ കൊണ്ടു പോകേണ്ട വിഷമം ഉള്ളതുകൊണ്ട് തീരുമാനം മാറ്റുകയായിരുന്നു.സിയാദാണ് ഓട്ടോറിക്ഷയിൽ പോകാമെന്ന ഐഡിയ പറഞ്ഞത്. 40 ദിവസം കൊണ്ടാണ് ഇവർ യാത്ര പൂർത്തിയാക്കിയത്. 16 സംസ്ഥാനങ്ങളിലൂടെ 8500 കിലോമീറ്റർ ഇവർ സഞ്ചരിച്ചു. ഇവർ ഓട്ടോയിൽ പോകുന്നതിനോട് ഇവരുടെ വീട്ടുകാർക്കൊന്നും തീരെ താല്പര്യമുണ്ടായിരുന്നില്ല. ചിലവ് കുറഞ്ഞ രീതിയിൽ നമ്മുടെ സൗകര്യത്തിനനുസരിച്ച് പോകാമെന്ന ചിന്ത അവർക്ക് ഉണ്ടായി.
ഇവർക്ക് യാത്രയ്ക്ക് പറ്റിയ ഓട്ടോറിക്ഷ തന്നെ കിട്ടി. 5000 രൂപയ്ക്ക് 2004 മോഡൽ 2 സ്ട്രോക്ക് വണ്ടി ആയിരുന്നു അത്.ഒരു മെക്കാനിക്കിനെ വെച്ച് ക്ലച്ച് കേബിളും ബ്രേക്കും എൻജിൻ ഭാഗങ്ങളും പിന്നെ എൻജിൻ ട്യൂണും ചെയ്തു.വണ്ടിയുടെ മുകളിൽ സാധനങ്ങളൊക്കെ വയ്ക്കാൻ കാരിയർ വെച്ചു. പിന്നെ ബാക്ക് സീറ്റിൽ ഇരിക്കുന്നവർക്ക് കാൽ നീട്ടി വെയ്ക്കാൻ ഒരു സംവിധാനമാക്കി. ഭക്ഷണം പാകംചെയ്യാൻ ഗ്യാസ് കുറ്റിയും സ്റ്റൗവും ഇവർക്ക് താമസിക്കാനുള്ള ടെന്റും ഭക്ഷണസാധനങ്ങൾ വയ്ക്കാനുള്ള സൗകര്യവും മൊബൈൽ ചാർജിങ് പോർട്ടും ഫസ്റ്റ് എയ്ഡ് ബോക്സുമൊക്കെ കരുതി.വണ്ടിയുടെ പെയിൻറിംഗാക്കെ ഇവർ തന്നെയാണ് ചെയ്തത്.ഓയിലും 10 ലിറ്റർ പെട്രോളുമൊക്കെ സ്റ്റോക്ക് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു.ഇവരുടെ വണ്ടിക്ക് ഒരു നല്ല പേരൊക്കെ ഇവർ കണ്ടുപിടിച്ചിരുന്നു. ഇവരുടെ സ്ഥലവുമായി ബന്ധപ്പെട്ട പേര് തന്നെയായിരുന്നു.വയനാടൻ എന്നായിരുന്നു അത്. ഇവർ നാല് പേർക്കും ഡ്രൈവിങ് അറിയാമായിരുന്നു. അതുകൊണ്ട് ഓരോരുത്തർ മാറി മാറി വണ്ടി എടുക്കുമായിരുന്നു.
അങ്ങനെ ഇവർ കാശ്മീരിലേക്കുള്ള യാത്ര ആരംഭിച്ചു. ആദ്യം കാട്ടിക്കുളം കൂർഗ് വഴി ഹസനിലേക്കാണ് പോയത്.ഫസ്റ്റ് ദിവസം ഇവർ ജാവാഗൽ ദർഗയ്ക്കടുത്താണ് തങ്ങിയത്. രണ്ടാമത്തെ ദിവസം ഇവർ ഹുബ്ലിയെന്ന സ്ഥലത്താണ് നിന്നത്. അന്നാണെങ്കിൽ നല്ല മഴയായിരുന്നു. അവർ അന്ന് രാത്രി ഓട്ടോയിൽ തന്നെ വിശ്രമിച്ചു. 5000 കിലോമീറ്റർ കടന്ന് 9 സംസ്ഥാനങ്ങളിൽക്കൂടി ഇവർ കാശ്മീരിൽ എത്താൻ 25 ദിവസം എടുത്തു.ഇവർ കോലാപൂരിലൂടെ പൂനയിൽ എത്തി അവിടെ നിന്നും കുറച്ച് കാഴ്ചകളൊക്കെ കണ്ട് മുംബൈയിലേക്ക് പോയി. പിന്നെ ഗുജറാത്തിലെത്തി അവിടെ നിന്നും ദമാനിലെത്തി അജ്മീർ വഴി ഹരിയാനയിലേക്ക് പോയി അവിടെ നിന്നും പഞ്ചാബിലേക്കുട്ടിയാണ് കശ്മീരിലെത്തിയത്.
ഇവർ നല്ല പ്ലാനിങ്ങോട്ടു കൂടിയാണ് യാത്ര തുടങ്ങിയത്. രാവിലെ ഏഴുമണിക്ക് യാത്ര തുടങ്ങിയാൽ 11മണിക്ക് വണ്ടി നിർത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ പിന്നെ ഒരേ യാത്രയാണ് ഉദ്ദേശിച്ചത്. രാത്രി റെസ്റ്റ് ചെയ്യാമെന്നാണ് വിചാരിച്ചത്.ആദ്യത്തെ മൂന്നുദിവസം ഇവർ ഉദ്ദേശിച്ചതുപോലെ നടന്നു.പക്ഷേ പിന്നെ അവരുടെ കണക്കുകൂട്ടൽ ഒക്കെ തെറ്റി. ഇവരുടെ പ്ലാനിൽ 40 ദിവസത്തെ ചിലവും ഭക്ഷണവുമൊക്കെയേ ഉള്ളൂ. അതിനുള്ളിൽ തിരിച്ചു നാട്ടിലെത്തണമെന്നാണ് വിചാരിച്ചത്. പക്ഷേ ചില സ്ഥലത്തൊക്കെ ഇവർക്ക് ഒന്നിൽ കൂടുതൽ ദിവസം താമസിക്കേണ്ടി വന്നു. രാത്രിയിലും യാത്ര ചെയ്തു. 1 ദിവസം 250 കി.മീ ഓടണമെന്നായിരുന്നു ഇവരുടെ കണക്ക്.
അങ്ങനെ അവർ യാത്രയുടെ സുഖം ആസ്വദിച്ചറിഞ്ഞ് മുന്നോട്ട് പോയി. 1000 രൂപയുടെ പെട്രോൾ അടിച്ച് 30-40 കി മീ വേഗതയിൽ ഓടി. എന്നാൽ ഗുജറാത്തിൽ എത്തുമ്പോഴേക്കും വണ്ടിയുടെ ബ്രേക്കിനും എഞ്ചിനും പണി കിട്ടിയിരുന്നു. ബ്രേക്ക് പാഡ് തേഞ്ഞു പോവുകയും ഫ്ലൂയിഡ് ലീക്കാവുകയുമൊക്കെ ചെയ്തു. പല സംസ്ഥാനങ്ങളിലെ വർക്ക് ഷോപ്പിലും കാണിച്ചു.എന്നിട്ട് ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഒന്നു ശരിയായത്. അവരാകെ വിഷമിച്ചു പോയിരുന്നു. പമ്പ് ചെയ്ത് ചവിട്ടിയിൽ മാത്രമേ ബ്രേക്ക് കിട്ടുകയുള്ളൂ എന്ന അവസ്ഥ വരെയായി. പിന്നെ പിസ്റ്റൺ കിട്ടാതെ നാല് ദിവസം അവർ പഞ്ചാബിൽ കുടുങ്ങി. അവർ അത് ഫേസ് ബുക്കിലൊക്കെ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട് പഞ്ചാബിലെ മലയാളികൾ അവരെ സഹായിക്കാൻ എത്തിയിരുന്നു. പക്ഷേ അവർക്കൊന്നും സഹായിക്കാനായില്ല. അവർ പിസ്റ്റൺ വാങ്ങാൻ മണാലിയിലേക്ക് ബസിൽ കയറി പോയി. എന്നാൽ പെട്രോൾ ഓട്ടോയുടെ എൻഞ്ചിൻ പണി പഞ്ചാബിലെ പണിക്കാർക്ക് അറിയില്ല. അവർ വയനാട്ടിലെ വർക്ക് ഷോപ്പിൽ വിളിച്ച് വീഡിയോ കോൾ ചെയ്ത് വണ്ടി നന്നാക്കി.
അങ്ങനെ ലകൻപൂർ അതിർത്തി വഴി ജമ്മുവിൽ പോയി. മഞ്ഞ് കൂടുതലായതു കൊണ്ട് ശ്രീനഗർ, ദാൽ തടാകം, ഗുൽമാർഗ്, സോനാ മാർഗ്, പൽഗാം വാലി, എന്നീ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഉധംപുർ വഴി പട്നി ടോപ്പ്, സനാസർ, എന്നീ സ്ഥലങ്ങളിലേക്ക് മാത്രം പോയി. കാശ്മീരിലാണെങ്കിൽ കൊടും തണുപ്പായിരുന്നു. അവർ മൂന്നും നാലും ഡ്രസ്സൊക്കെ ഇട്ടിട്ടും തണുത്ത് വിറയ്ക്കു മായിരുന്നു. തണുപ്പുള്ളത് കൊണ്ട് അവർക്ക് ടെന്റിൽ താമസിക്കാൻ കഴിയുമായിരുന്നില്ല അതുകൊണ്ട് അവർ ഒരു ലോഡ്ജെടുത്തു.
ഡൽഹിയിൽ കർഷക സമരം ശക്തമായ സമയത്താണ് അവർ എത്തിയത്. കർഷകരുടെ കൂടെ ഒരു ദിവസം മുഴുവനായി സ്പെന്റ് ചെയ്തു. പത്താൻ കോട്, പഞ്ചാബ്, ഹരിയാനയിലേക്കൂടിയാണ് ഡൽഹിയിൽ എത്തിയത്. രണ്ട് ദിവസം മാത്രമാണ് അവർ കശ്മീരിൽ തങ്ങിയത്. യു.പി, മധ്യാപദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ കർണാടക എന്നിവിടങ്ങളിലേക്കൂടിയാണ് അവർ മടങ്ങിയത്. വാഹനങ്ങളുടെ ശബ്ദം കൊണ്ട് ഹൈവേയിലൂടെയുള യാത്ര അവർക്ക് മടുത്തിരുന്നു. പിന്നെ അവർ ഗ്രാമത്തിലൂടെയായിരുന്നു പോയത്. അത് അവർ നല്ലവണ്ണം ആസ്വദിച്ചിരുന്നു.
40 ദിവസത്തെ യാത്രയ്ക്ക് അവർക്ക് ചെലവായ രൂപ 1.60 ലക്ഷം രൂപയാണ്. അപ്പോൾ ഒരാൾക്ക് 40,000 രൂപയാണ് ചിലവ്. അതിൽ 75,000 രൂപ ഭക്ഷണത്തിനും വാഹനത്തിന്റെ അറ്റകുറ്റപണിക്കും വണ്ടിക്ക് 40,000 രൂപയും പെട്രോളിനും ഓയിലിനും കൂടി 45,000 രൂപയും ആണ് ആയത്. റോഡുകളെപ്പറ്റി പറയുകയാണെങ്കിൽ ഗുജറാത്തിലെ റോഡായിരുന്നു നല്ലത്. മോശമായിരുന്ന റോഡായിരുന്നു ഹരിയാന, ജമ്മുകാശ്മീർ എന്നിവിടങ്ങളിലേത്. അവിടെയുള്ള റോഡുകളൊക്കെ ഓട്ടോയ്ക്ക് പറ്റിയതല്ലായിരുന്നു. ചില റോഡുകളിൽ നിന്ന് ഓട്ടോയെ തള്ളേണ്ടിയും വന്നിട്ടുണ്ട്. ശ്രീനഗർ റോഡ് മോശമായി കിടക്കുകയായിരുന്നു ഹരിയാന, ജമ്മു കാശ്മീർ എന്നിവിടങ്ങളിലേത്. അവിടെയുള്ള റോഡുകളൊക്കെ ഓട്ടോയ്ക്ക് പറ്റിയതല്ലായിരുന്നു. ചില റോഡുകളിൽ നിന്ന് ഓട്ടോയെ തള്ളേണ്ടിയും വന്നിട്ടുണ്ട്. ശ്രീനഗർ റോഡ് മോശമായി കിടക്കുകയായിരുന്നു. അടൽ ടണൽ ക്രോസ് ചെയ്തതു കൊണ്ട് കശ്മീരിലേക്ക് പോകാൻ ഒരു റോഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞ് കൂടുതലായതിനാൽ ഓട്ടോയ്ക്ക് ബാലൻസ് തെറ്റിയതു പോലെയായിരുന്നു.
അങ്ങനെ അവരുടെ യാത ഒരു മഹാസംഭവം തന്നെയായിരുന്നു. കുറച്ച് റിസ്ക് എടുത്തിട്ടാണെങ്കിലും അവർക്ക് ഇത് സുഖമുള്ള യാത്ര തന്നെ ആയിരുന്നു. ഇനിയും ദീർഘദൂര യാത്ര ചെയ്യാൻ അവർക്ക് ആഗ്രഹമുണ്ട്. അടുത്ത യാത്രയ്ക്കുള തീരുമാനത്തിലാണ് അവർ.