ഓണക്കാലത്തിൽ ഇനി എല്ലാ റേഷൻകാർഡ് ഉടമകൾക്കും സ്പെഷ്യൽ വിഹിതങ്ങളുടെ വൻ ആനുകൂല്യങ്ങൾ ലഭിക്കും.

ഓണക്കാലത്തിൽ ഇനി എല്ലാ റേഷൻകാർഡ് ഉടമകൾക്കും സ്പെഷ്യൽ വിഹിതങ്ങളുടെ വൻ ആനുകൂല്യങ്ങൾ ലഭിക്കും.
ഓണക്കാലം ആകാറായിട്ടും ഓഗസ്റ്റ് മാസത്തിലെ ഒന്നാം തീയതി മുതൽ റേഷൻ കാർഡ് വഴി ഭക്ഷ്യ വിതരണം ആരംഭിച്ചപ്പോൾ വെള്ള റേഷൻ കാർഡ്കാർക്ക് 8 കിലോ അരിയും നീല റേഷൻ കാർഡ്കാർക്ക് ഓരോ അംഗങ്ങൾക്കും 2 കിലോ അരിയും മാത്രമേ റേഷൻ വിഹിതമായി ഉണ്ടായിരുന്നുള്ളൂ.
എന്നാൽ,ഇപ്പോൾ ഭക്ഷ്യ വകുപ്പ് മന്ത്രി നീല,വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.മന്ത്രി നൽകുന്ന സ്പെഷ്യൽ അരിയിൽ 5 കിലോ പച്ചരിയും 5 കിലോ പുഴുക്കലരിയുമാണ് ഉണ്ടാവുന്നത്.

അരി കൂടാതെ എല്ലാ കാർഡ് ഉടമകൾക്കും സബ്‌സിഡി നിരക്കിൽ ഒരു കിലോ പഞ്ചസാരയും ലഭിക്കും.സ്പെഷ്യൽ അരി കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും നൽകുക എന്നാണ് ലഭിക്കുന്ന വിവരം.മുൻ മാസങ്ങളിലും 15 രൂപ നിരക്കിലാണ് അരി നൽകിയിരുന്നത്.എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡി നിരക്കിൽ 10 കിലോ അരി ലഭിക്കുമെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്.അതുകൊണ്ട് മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്കും അരി ലഭിക്കുന്നതാണ്.കൂടാതെ ,പഞ്ചസാര ഏത് വിലയ്ക്കാണ് നൽകുക എന്നും അടുത്ത ദിവസം വരുന്ന സിവിൽ സപ്ലൈസ് വിഭാഗത്തിന്റെ ഉത്തരവ് പ്രകാരം അറിയിപ്പ് ലഭിക്കുന്നതായാണ്.

ഓണക്കാല സൗജന്യ ഭക്ഷ്യ കിറ്റുകൾ ഓഗസ്റ്റ് 10 മുതൽ ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.ഓണക്കാല സൗജന്യ ഭക്ഷ്യകിറ്റുകൾ പഞ്ചസാര 1 കിലോ ,ചെറുപയർ 500 ഗ്രാം,തുവരപ്പരിപ്പ് 250 ഗ്രാം,ഉണക്കലരി 500 ഗ്രാം,വെളിച്ചെണ്ണ 500 ലിറ്റർ ,തേയില 100 ഗ്രാം,മുളക് പൊടി 100 ഗ്രാം,മഞ്ഞൾപൊടി 100 ഗ്രാം,സേമിയ / പാലട 1പാക്കറ്റ് ,ഉപ്പ് 1 കിലോ ,ശർക്കര വരട്ടി 100 ഗ്രാം,ഏലക്ക -അണ്ടിപ്പരിപ്പ് 50 ഗ്രാം,നെയ്യ് 50 മില്ലി ലിറ്റർ ,ഒരു തുണി സഞ്ചി എന്നിവയാകും ഉണ്ടാവുക.

ആദ്യം മഞ്ഞ,പിങ്ക് കാർഡുകാർക്കും അതിനു ശേഷം നീല,വെള്ള കാർഡുകാർക്കും ആണ് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുക. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് രണ്ട് അനുകൂലമായ വാർത്തകൾ റേഷനുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ആദ്യത്തെ വാർത്ത റേഷൻ മണ്ണെണ്ണയുടെ വില 13 രൂപ ഒരു ലിറ്ററിൽ കുറച്ചിട്ടുണ്ട്.ഇതോടെ രാജ്യത്ത് മണ്ണെണ്ണയുടെ വില ലിറ്ററിൽ 89 രൂപ ആയി.മണ്ണെണ്ണ വില ജൂലൈയിൽ 14 രൂപ വർദ്ധിപ്പിച്ചപ്പോൾ ലിറ്ററിന് 102 രൂപ ആയിരുന്നു.പഴയ സ്റ്റോക്ക് തീരും വരെ പഴയ വിലയിൽ നൽകാനാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ പറയുന്നത്.രണ്ടാമതായി വെൽഫെയർ സ്ഥാപനങ്ങൾക്ക് റേഷൻ ഭക്ഷ്യ ധാന്യങ്ങൾ തുടർന്നും നൽകുവാനുള്ള കോട്ട പുനഃസ്ഥാപിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചു.സംസ്ഥാനത്തു സാമൂഹിക ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഓഫനേജ്‌ കണ്ട്രോൾ ബോർഡിൻറെ അംഗീകാരമുള്ള അഗതി മന്ദിരങ്ങൾ ,അനാഥാലയങ്ങൾ,വൃദ്ധസദനങ്ങൾ എന്നീ സ്ഥാപങ്ങൾക്കും പട്ടിക-ജാതി വർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പിന് കീഴിലുമുള്ള ഹോസ്റ്റലുകൾക്കുമാണ് പ്രത്യേക സ്കീം പ്രകാരം ഭക്ഷ്യ ധാന്യങ്ങൾ നൽകിവരുന്നത്.

Similar Posts