ഓണക്കിറ്റിനോടൊപ്പം ഓണം ഫെയറുകളും ആരംഭിക്കുന്നു.!! ഏറ്റവും പുതിയ വാർത്ത.!!
ഓണം പ്രമാണിച്ച് നമ്മുടെ നാട്ടിൽ സൗജന്യ ഓണക്കിറ്റുകൾ വിതരണം നടത്തി വരികയാണ്. ഇതു കൂടാതെ സപ്ലൈകോയുടെ 1000 രൂപ വില വരുന്ന 17 ഇനം സാധനങ്ങൾ ഉള്ള കിറ്റുകളും വിതരണത്തിന് എത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെ ഓർഡറുകൾക്ക് അനുസരിച്ച് കിറ്റുകൾ എത്തിച്ചു കൊടുക്കുന്ന സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.
ആവശ്യമുള്ള ആളുകൾക്ക് സപ്ലൈകോയുടെ 17 ഇനം വിഭവങ്ങളുള്ള കിറ്റുകളും കൈപ്പറ്റാവുന്നതാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്ന രണ്ട് ഇനം മധുരവും ഉൾപ്പെടുത്തിയാണ് സപ്ലൈകോ കിറ്റുകൾ എത്തുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഓണം സ്പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് ഇരുപത്തിയാറാം തീയതി അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതായിരിക്കും.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും, മറ്റു ആസ്ഥാനങ്ങളിൽ ഓണം ഫെയറുകളും ഓഗസ്റ്റ് 27 ആം തീയതി മുതൽ തന്നെ ആരംഭിക്കുന്നതായിരിക്കും. നിയോജക മണ്ഡലത്തിൽ ഉള്ള ഫെയറുകൾ സെപ്റ്റംബർ 2 മുതൽ ഏഴാം തീയതി വരെ ആയിരിക്കും ഉണ്ടായിരിക്കുക. പച്ചക്കറി മുതൽ ഉള്ള എല്ലാ അവശ്യ സാധനങ്ങളും ഈ ഫെയറുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ഈ ഒരു അവസരം എല്ലാ ജനങ്ങളും പരമാവധി ഗുണപ്രദം ആക്കാൻ ശ്രദ്ധിക്കണം.