ഓണക്കിറ്റുകൾ ഇനി ഏത് റേഷൻ കടകളിൽ നിന്ന് വേണമെങ്കിലും കൈപ്പറ്റാം..!!ഭക്ഷ്യവകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് ഇത്തരത്തിൽ..!!
ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പുതിയൊരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇത്തവണത്തെ ഓണക്കിറ്റുകളുടെ വിതരണം ഇതിനോടകം തന്നെ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. എല്ലാ ആളുകളും സ്വന്തം റേഷൻകടകളിൽ എത്തി മാത്രം ഓണക്കിറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കണം എന്ന് ഭക്ഷവകുപ്പ് മന്ത്രി ജി. ആർ അനിൽ മുൻപ് അറിയിച്ചിരുന്നു.
എന്നാൽ ഇത് മൂലം ജോലി ആവശ്യങ്ങൾക്കും മറ്റുമായി വേറെ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കിറ്റ് നഷ്ടപ്പെടും എന്ന് നിരവധി ആളുകൾ പരാതിപ്പെടുകയുണ്ടായി. ഏകദേശം 18 ലക്ഷത്തോളം ആളുകളുടെ ആനുകൂല്യമാണ് ഇത്തരത്തിൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ടായിരുന്നത്. ഈ പരാതി പരിഗണിച്ച് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ റേഷൻ പോർട്ടബിലിറ്റി സംവിധാനം വഴി ഏത് റേഷൻ കടകളിൽ നിന്ന് വേണമെങ്കിലും കിറ്റ് കൈപ്പറ്റാം എന്നാണ് ഇപ്പോൾ പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
മൂന്നാം തീയതി വരെ പോർട്ടബിലിറ്റി സംവിധാനം ഉണ്ടാകുന്നതായിരിക്കില്ല. വിതരണത്തിന് തടസ്സം നേരിടാതെ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത് മാത്രമല്ല കിറ്റുകൾ കൃത്യസമയത്ത് വാങ്ങാൻ സാധിക്കാതിരിക്കുന്ന ആളുകൾക്കും നാലാം തീയതിക്ക് ശേഷം കിറ്റുകൾ കൈപ്പറ്റാവുന്നതാണ്. എല്ലാ റേഷൻ കാർഡ് ഉടമകളും ഈ വിവരം അറിഞ്ഞിരിക്കുക.