ഓണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായമായി വിവിധ പദ്ധതികളിലായി 5200 രൂപ വരെ അക്കൗണ്ടിലെത്തും

ഓണത്തോടനുബന്ധിച്ച് വിവിധ ആനുകൂല്യങ്ങളാണ് ജനങ്ങൾക്കായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിരിക്കുന്നത്. 5200 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വിവിധമേഖലകളിലെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നൽകുന്നത്. പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ഏതെങ്കിലും ഒരെണ്ണമെങ്കിലും കുടുംബങ്ങളിലേക്ക് എത്തിച്ചേരും എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ വിവിധ ആനുകൂല്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ആദ്യമായി കിസാൻ സമ്മാൻ നിധി യുടെ ഒമ്പതാമത് ഗഡു ഓഗസ്റ്റ് മാസം ഓണക്കാലത്ത് കർഷകരിലേക്ക് എത്തും. 2000 രൂപയാണ് കർഷകർക്ക് ലഭിക്കുക. സംസ്ഥാനത്ത് 25 ലക്ഷത്തോളം കർഷകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.രണ്ടാമതായി, ജൂലൈ മാസം ലഭിക്കേണ്ട പെൻഷൻ തുക യോട് ചേർത്ത് ഓഗസ്റ്റ് മാസത്തെ പെൻഷൻ കൂടി ലഭിക്കും. രണ്ടുമാസത്തെ 1600 രൂപയും കൂടി 3,200 രൂപയാണ് ഇത് ലഭിക്കുക.

അടുത്ത ആനുകൂല്യം എന്നു പറയുന്നത് റേഷൻ കാർഡ് ഉള്ള രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഉള്ള കിറ്റ് വിതരണം ആണ്. 15 ഇനങ്ങൾ അടങ്ങിയ കിറ്റ് ആണ് ലഭിക്കുക. ആദ്യഘട്ടത്തിൽ മുൻഗണനാക്രമം അനുസരിച്ചാണ് കിറ്റ് വിതരണം നടത്തുക. ജൂലൈ മാസത്തെ കിറ്റ് അടക്കം ഒരു വലിയ കിറ്റായി ആണ് ഓണക്കാലത്തോടുകൂടി ഇത് ജനങ്ങളുടെ കൈകളിൽ എത്തുക.

നാലാമത്തെ പ്രധാന മറ്റൊരു അറിയിപ്പ്, ആർ പി ഫൗണ്ടേഷൻ നൽകിയിരുന്ന രണ്ട് പ്രധാന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിലെ പദ്ധതികൾ, പ്രവാസികളുടെ പെൺമക്കൾക്ക് നൽകുന്ന ധനസഹായം,സാധാരണ കുടുംബങ്ങളിലെ പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സഹായംഇവയാണ്. മുൻഗണന അനുസരിച്ച് ഓഗസ്റ്റ് മാസത്തോടുകൂടി ഇവർക്കുള്ള ധനസഹായം വിതരണം നടക്കും.

സമാശ്വാസം പദ്ധതി യുടെ ഗുണഭോക്താക്കളായി നിരവധി പേരാണ് നമ്മുടെ നാടുകളിൽ ഉള്ളത്. ഇവർക്ക് സഹായം ലഭിക്കുന്നതിന് [email protected] ലേക്ക് നമ്മുടെ ബന്ധപ്പെട്ട രേഖകൾ എല്ലാം തന്നെ അയച്ചു കൊടുക്കേണ്ടതാണ്. ഇത് പരിശോധിച്ച് മുൻഗണനാക്രമത്തിൽ അവർ നടപടികൾ കൈക്കൊള്ളും.ജൂലൈ മാസം 31 വരെയാണ് ഈ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.ഈയൊരു പദ്ധതി അടക്കം ഏതാണ്ട് 5200 രൂപ വരെയുള്ള വിവിധങ്ങളായ പദ്ധതികളാണ് കേരള-കേന്ദ്ര സർക്കാറുകൾ ജനങ്ങൾക്കായി മുന്നോട്ടുവച്ചിരിക്കുന്നത്. വിശദമായി അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=Vx4Ij2UMMLA

Similar Posts