ഒരു പാൻ ചൂടാക്കി ഒരു ടേബിൾസ്പൂൺ മല്ലിയും അരടീസ്പൂൺ നല്ല ജീരകവും ഒരു ടീസ്പൂൺ കുരുമുളകും ആറു കാന്താരിമുളകും രണ്ട് കഷ്ണം കറുവപ്പട്ടയും രണ്ട് ഏലക്കായും രണ്ടു ഗ്രാമ്പൂ അര ടീസ്പൂൺ പെരുംജീരകം ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. മിക്സിയുടെ ജാർ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് ഒരു 3 ടേബിൾ സ്പൂൺ കട്ട തൈരും ഒന്നേമുക്കാൽ ടേബിൾ സ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക
ഒരു കിലോ ചിക്കൻ നാലാക്കി മുറിച്ച് നന്നായി കഴുകി ഒരു ചപ്പാത്തി കോൽ വെച്ച് നന്നായി ഒന്ന് അടിച്ചു കൊടുക്കുക. മസാലയൊക്കെ ഒന്ന് ഉള്ളിലേക്ക് പിടിക്കതക്ക വണ്ണം ആഴത്തിൽ നന്നായൊന്നു വരഞ്ഞ് കൊടുക്കുക. ഉണ്ടാക്കി വച്ചിരിക്കുന്ന മസാലയിലേക്ക് ഇട്ടു കൊടുത്ത് ചിക്കന്റെ എല്ലാഭാഗത്തും മസാല പിടിക്കുന്നപോലെ നന്നായി മിക്സ് ചെയ്തു മൂടിവെച്ച് ഒരു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റിവയ്ക്കുക.
ഒരു മിക്സിയുടെ ജാർ ലേക്ക് ടെലി വെളുത്തുള്ളിയും ചെറിയൊരു തക്കാളിയുടെ പകുതിയും സവോളയുടെ പകുതിയും രണ്ട് കഷണം ഇഞ്ചിയും എരുവിനു ആവശ്യമുള്ള കാന്താരിമുളകും കാൽക്കപ്പ് പുതിനയിലയും അരക്കപ്പ് മല്ലിയിലയും ഇട്ടു കൊടുത്തു നല്ലപോലെ അരച്ചെടുക്കുക. ഈ അരപ്പും നമ്മൾ മാറ്റി വച്ചിരിക്കുന്ന ചിക്കൻ ലേക്ക് ഇട്ട് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും മുക്കാൽ ടീസ്പൂൺ ഗരംമസാലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിനുള്ള ഉപ്പും കൂട്ടിച്ചേർത്ത് നന്നായി മിക്സ് ചെയ്ത് നന്നായി മൂടിവെച്ച് അഞ്ച് മണിക്കൂർ നേരത്തേക്ക് റെസ്റ്റ് ചെയ്യാൻ വെക്കുക.
അഞ്ചു മണിക്കൂറിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് കുറച്ച് സൺഫ്ലവർ ഓയിൽ ഉം കുറച്ച് ബട്ടറും കൂടി ചൂടാക്കിയതിനുശേഷം നമ്മൾ മാറ്റി വച്ചിരിക്കുന്ന ചിക്കൻ അതിലേക്കിട്ട് രണ്ടു മിനിറ്റ് മീഡിയം ഫ്ളൈയിമിൽ രണ്ടുഭാഗത്തും മറിച്ചിട്ട് കുക്ക് ചെയ്യുക അതിനുശേഷം പത്തുമിനിറ്റ് ലോ ഫ്ളൈമിൽ മൂടിവെച്ച് കുക്ക് ചെയ്യുക. ഇടയ്ക്കിടയ്ക്ക് കുറച്ച് ബട്ടർ തേച്ചു കൊടുക്കുക. രണ്ടുഭാഗം തിരിച്ചെടുത്ത ഒരു 20 മിനിറ്റ് ഇതുപോലെ ചെയ്തെടുക്കുക.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു ചെറിയ പാത്രത്തിൽ ചിരട്ട കത്തിച്ചു /ചാർക്കോൾ ഇട്ടുകൊടുത്തു അതിനു മുകളിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക ഇത് നമ്മൾ ചിക്കൻ ഇട്ട് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് വെച്ച് ഒരു 10 മിനിറ്റ് മൂടി വയ്ക്കുക. നമ്മൾ ഗ്രിൽ ഒക്കെ ചെയ്യുമ്പോൾ കിട്ടുന്ന ഒരു സ്മോക്കി ഫ്ലവർ കിട്ടാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.നല്ല അടിപൊളി അൽഫഹം റെഡിയായിട്ടുണ്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കണം.