ഓൺലൈൻ പണമിടപാടുകൾ ഇനി വളരെ എളുപ്പം..!! പിൻ നമ്പർ നൽകേണ്ടതില്ല..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
ഓൺലൈൻ പണമിടപാടുകൾ ഇപ്പോൾ എല്ലാ ആളുകളും വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ്. കയ്യിൽ പണം കൊണ്ട് നടക്കേണ്ട ആവശ്യമില്ല എന്നതും വളരെ എളുപ്പത്തിൽ ഇടപാടുകൾ നടത്താൻ സാധിക്കും എന്നുള്ളതും ആളുകളെ കൂടുതലായും ഓൺലൈൻ പണമിടപാടുകളിലേക്ക് ആകർഷിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് വിവിധ ഓൺലൈൻ പണമിടപാട് പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്. യുപിഐ ഉപയോഗിച്ചാണ് എല്ലാഓൺലൈൻ പെയ്മെന്റ് പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത്. ഓൺലൈൻ പെയ്മെന്റ് നടത്തുമ്പോൾ നമ്മൾ പ്രത്യേകം തയ്യാറാക്കിവച്ചിരിക്കുന്ന വ്യക്തിഗത യു പി ഐ പിൻ നമ്പർ നൽകേണ്ടതുണ്ട്.
എന്നാൽ പുതിയ മാറ്റമനുസരിച്ച് വളരെ വേഗം ട്രാൻസാക്ഷനുകൾ സാധ്യമാക്കുന്നതിന് വേണ്ടി ഇനി പിൻ നമ്പർ നൽകേണ്ടി വരില്ല. ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ആപ്ലിക്കേഷനുകളിൽ ആണ് ഈ സൗകര്യം ഉള്ളത്. അതായത് 200 രൂപയിൽ താഴെയുള്ള പെയ്മെന്റുകൾ നടത്തുന്നതിന് പിൻ നമ്പർ നൽകേണ്ടതില്ല എന്നാണ് പുതിയ സൗകര്യം. ഇതിനുവേണ്ടി ഒരു പ്രത്യേക വാലറ്റ് പെയ്മെന്റ് അപ്ലിക്കേഷനുകളിൽ ഉണ്ടായിരിക്കും. “യുപിഐ ലൈറ്റ് ” എന്നാണ് ഈ സേവനത്തെ വിളിക്കുന്നത്. ഈ സേവനം പെയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഇനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും സാധിക്കും. ഇനേബിൾ ചെയ്താൽ 200 രൂപയിൽ താഴെ പെയ്മെന്റുകൾ ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് വാലെറ്റിൽ നിന്നാണ് പോവുക.
ഇത് ഡിസേബിൾ ചെയ്താൽ വാലെറ്റിൽ ബാക്കിയുള്ള തുക നമ്മുടെ ഡീഫോൾട് അക്കൗണ്ടിലേക്ക് തിരികെ കയറുകയും ചെയ്യും. പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനുള്ള മാർഗങ്ങളാണ് ഇപ്പോൾ എല്ലാ പെയ്മെന്റ് ആപ്ലിക്കേഷനുകളും സാധ്യമാക്കുന്നത്. ഇത് ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ട്രാൻസാക്ഷനുകൾ പൂർത്തിയാക്കാൻ സഹായിക്കും. നിലവിൽ “ബിം ” ആപ്ലിക്കേഷനുകളിൽ മാത്രമാണ് ഈ സേവനം ഉള്ളത്. വരുംകാലങ്ങളിൽ മറ്റ് ആപ്ലിക്കേഷനുകളിലും ഈ സേവനം ലഭിക്കുന്നതായിരിക്കും.