ഓൺലൈൻ വഴി പർച്ചേസ് ചെയ്യുന്നവർ ശ്രദ്ധിക്കുക..! ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി വീഡിയോ പുറത്ത്..!! ഏറ്റവും പുതിയ വാർത്ത..!!
ഇന്ന് മിക്ക ആളുകളും ഓൺലൈനായി പർച്ചേസ് ചെയ്യുന്നവരാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി നിരവധി ഓൺലൈൻ പർച്ചേസിംഗ് സൈറ്റുകൾ ഇന്ന് ഏവർക്കും സുപരിചിതമാണ്. ഓഫറുകളും മറ്റും ലഭിക്കുന്നതുകൊണ്ടുതന്നെ മിക്ക ആളുകളും ഇപ്പോൾ ഓൺലൈൻ പർച്ചേസിംഗ് ആണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിൽ എല്ലാ ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നമ്മളെല്ലാവരും ഫോൺ, ലാപ്ടോപ് മുതലായ വിലപിടിപ്പുള്ള വസ്തുക്കൾ വരെ ഓൺലൈനായി വാങ്ങുന്ന ആളുകളാണ്. ഇവരെ സംബന്ധിച്ച് ഏറെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഓർഡർ ചെയ്ത് വരുന്ന വസ്തുക്കൾ ട്രെയിനിൽനിന്ന് അശ്രദ്ധമായി വലിച്ചെറിഞ്ഞ് ഇറക്കുന്നതാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നത്.
പാക്കേജിന്റെ സുരക്ഷയെ കണക്കിലെടുക്കാതെ അലക്ഷ്യമായി വലിച്ചെറിയുന്ന കാഴ്ചയാണ് ഈ ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആമസോനിന്റെ ലോഗോയുള്ള പല പാക്കേജുകളും ഇതിൽ കാണാൻ സാധിക്കുന്നുണ്ട്. സുരക്ഷിതം ആയിട്ടുള്ള ഡെലിവറിക്ക് വേണ്ടി എക്സ്ട്രാ ചാർജ്ജും ഫ്ലിപ്കാർട്ട്, ആമസോൺ മുതലായ ഓൺലൈൻ പർച്ചേസിംഗ് കമ്പനികൾ ഈടാക്കാറുണ്ട്. എന്നിട്ടും പാക്കേജിന്റെ സുരക്ഷപോലും നോക്കാതെയാണ് ഇത്തരത്തിലുള്ള ഒരു നടപടി ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ നിരവധി ആളുകളാണ് പ്രതിഷേധിച്ച് മുന്നോട്ട് എത്തിയത്.