കടല കുതിർന്ന് കിട്ടാൻ ഇതാ എളുപ്പമാർഗം..!! ഇനി രാവിലെ ഇങ്ങനെ ചെയ്താൽ മതിയാകും..!! ഗ്യാസും ലാഭിക്കാം..!!

നമ്മൾ പല തരത്തിലുള്ള പയർവർഗ്ഗങ്ങൾ കറികൾ ഉണ്ടാക്കി കഴിക്കാറുണ്ട്. ഇതിൽ മിക്ക ആളുകൾക്കും ഇഷ്ടമുള്ള ഒരു പയർവർഗമാണ് കടല. ചെറിയ കടല, വെള്ളക്കടല എന്നിങ്ങനെ പലതരത്തിലുള്ള കടല മാർക്കറ്റിൽ നിന്നും ലഭ്യമാണ്. വളരെ പോഷക സമ്പുഷ്ടമായ കടല വേവിച്ച് എടുക്കുന്നതിനു മറ്റ് ധാന്യങ്ങളെക്കാളും പയറുവർഗ്ഗങ്ങളെക്കാളും കുറച്ച് സമയം അധികം വേണ്ടിവരും. അതിനാൽ തന്നെ നമ്മൾ ഒരു ദിവസം കടല ഉപയോഗിച്ച് കറി വയ്ക്കണം എന്ന് തീരുമാനിച്ചാൽ തലേദിവസം തന്നെ ഇത് വെള്ളത്തിലിട്ട് കുതിർത്ത് വെക്കേണ്ടതുണ്ട്.

എങ്കിലേ രാവിലെ കറി വെക്കുമ്പോഴും നന്നായി കുതിർന്ന് കിട്ടുകയുള്ളൂ. എന്നാൽ ചില സാഹചര്യങ്ങളിൽ നമ്മൾ കാലത്ത് കടലക്കറി വെക്കാൻ ഉദ്ദേശിക്കുകയും അതേസമയം തലേദിവസം കടല വെള്ളത്തിൽ ഇടാൻ മറക്കുകയും ചെയ്യും. ഇങ്ങനെ ഒരു സാഹചര്യങ്ങളിൽ വളരെയധികം സമയമെടുത്ത് കുക്കറിൽ നമുക്ക് കടല വേവിക്കേണ്ടി വരും. കടല ആയതിനാൽ വളരെയധികം സമയം കുക്കറിൽ വേവിച്ചെങ്കിൽ മാത്രമേ കടല ആവശ്യത്തിന് വെന്തുവരികയുള്ളൂ. ഇതിനു വേണ്ടി ഒരുപാട് ഗ്യാസ് ഉപയോഗിക്കേണ്ടതായും വരും. എന്നാൽ ഗ്യാസ് ഉപയോഗിക്കാതെ വളരെ പെട്ടെന്ന് കടല കുതിർന്നു കിട്ടുന്നതിന് ഒരു അടിപൊളി ടിപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി നമുക്ക് ആവശ്യം ഉള്ളത് നല്ല അടച്ചുറപ്പുള്ള കാസ്ട്രോൾ ആണ്. നമ്മൾ സാധാരണ ചൂടുള്ള ഭക്ഷണവസ്തുക്കൾചൂടോടെ തന്നെ ഒരുപാട് നേരം ഇരിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു പാത്രമാണ് കാസ്ട്രോൾ. അതിനാൽ തന്നെ ഇതിൽ ഒരുപാട് നേരം ചൂട് തങ്ങിനിൽക്കും. ഇവിടെ കടല കുതിർക്കുന്നതിന് കടല കഴുകിവൃത്തിയാക്കി എടുക്കുക. അതിനുശേഷം കടല മുങ്ങി കിടക്കുന്നതിന് ആവശ്യമുള്ള വെള്ളം നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക.

ഈ തിളച്ച വെള്ളം കാസ്ട്രോളിലേക്ക് മാറ്റുക. അതിനുശേഷം കഴുകി വൃത്തിയാക്കിയ കടല ഇതിലേക്കിടുക. ഇനി ഈ പാത്രം നന്നായി അടച്ച് ഒരു മണിക്കൂർ നേരം വയ്ക്കുക. ഒരു മണിക്കൂറിനുശേഷം തുറന്നുനോക്കിയാൽ കടല നല്ലരീതിയിൽ കുതിർന്ന് കിട്ടും. പിന്നീട് കറി വയ്ക്കുന്ന സമയത്ത് ഒരുപാട് നേരം വേവിക്കേണ്ട ആവശ്യവും വരില്ല. ഇത് എല്ലാ ആളുകൾക്കും വളരെയധികം പ്രയോജനപ്പെടും.

Similar Posts