കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറാൻ ഇക്കാര്യങ്ങൾ ചെയ്താൽ മാത്രം മതി..! വീട്ടിൽ തന്നെ ചെയ്യാവുന്ന രീതികൾ ഇതാ..!!!
ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. ഉറക്കക്കുറവും, വിശ്രമം ഇല്ലായ്മയും ആണ് ഇതിന് പ്രധാന കാരണം. കൃത്യമായ വിശ്രമസമയവും, ജീവിതശൈലിയും ഉണ്ടെങ്കിൽ ഈ ഒരു പ്രശ്നത്തിന് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണാവുന്നതാണ്.
ഇതുകൂടാതെ നമ്മുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുതന്നെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് മാറ്റിയെടുക്കാൻ സാധിക്കും. ഇതിലെ ആദ്യത്തെ രീതിയാണ് കണ്ണിനു ചുറ്റും ഐസ്ക്യൂബ് വെക്കുക എന്നുള്ളത്. ഐസ് ക്യൂബുകൾ നേരിട്ടോ അല്ലെങ്കിൽ തുണിയിൽ പൊതിഞ്ഞോ കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കറുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മാത്രമല്ല രക്തയോട്ടം വർദ്ധിപ്പിക്കാനും ഈ രീതി സഹായിക്കും. അടുത്തതാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ചുള്ള രീതി. കിഴങ്ങു നല്ലതുപോലെ അരച്ച് അതിൻറെ നീര് കോട്ടൺ തുണിയിൽ മുക്കി കണ്ണിനു ചുറ്റും മസാജ് ചെയ്യുകയാണ് വേണ്ടത്.
കിഴങ്ങിൽ ധാരാളം സ്റ്റാർച്ച് അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഇത്. മാത്രമല്ല ചുളിവുകൾ അകറ്റാനും ഈ ഒരു രീതി സഹായിക്കും. ഇതുകൂടാതെ കണ്ണിനുചുറ്റും വിരലുകൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും ഏറെ ഗുണം ചെയ്യും.