കണ്ണൂരുകാരുടെ സ്പെഷ്യൽ ഇതൾ ഒറോട്ടി, പച്ചരി കൊണ്ട് പൂവിതൾ പോലെ തയ്യാറാക്കാം

കണ്ണൂരുകാരുടെ പാചക പ്രിയം ഒന്നു വേറെ തന്നെയാണ്. ഭക്ഷണകാര്യത്തിൽ എന്നും വെറൈറ്റി കണ്ടെത്തുന്നവരാണ് കണ്ണൂരുകാർ.കണ്ണൂരുകാരുടെ ഇഷ്ട ഭക്ഷണമായ ഇതൾ ഒറോട്ടിയെ പ്പറ്റിയാണ് ഇവിടെ പറയുന്നത്. ആവിയിൽ വേവിക്കുന്നതിനാൽ എല്ലാവർക്കും കഴിക്കാനും പറ്റും. നല്ല സോഫ്റ്റ് ആയും പൂവിതൾ പോലെ മനോഹരവുമാണ് ഇത്.

ഇതിൻറെ പ്രധാന ചേരുവകൾ പച്ചരി, തേങ്ങാപ്പാൽ,ചോറ്,ഉപ്പ് എന്നിവയാണ്. 2 കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്ത് വെക്കണം. മൂന്നു മണിക്കൂറെങ്കിലും വച്ചാൽ നല്ലത്. അരി ജാറിലേക്ക് ഇടുക. രണ്ട് കപ്പ് തേങ്ങാപ്പാൽ ഇതിനാവശ്യമാണ്. കുറച്ചു കട്ടി ഉള്ളതാണ് നല്ലത്. അതിൽ നിന്ന് കുറച്ച് അരിയിൽ ഒഴിക്കുക. 2 ടേബിൾസ്പൂൺ ചോറും ഇതിലിടുക. എല്ലാം കൂടി നന്നായി അരച്ചെടുക്കുക. അതൊരു ബൗളിലേക്ക് ഒഴിക്കുക. ബാക്കിയുള്ള തേങ്ങാപ്പാൽ കൂടി ഇതിലേക്ക് ഒഴിക്കുക. ഈ മാവ് ലൂസ് ആയിട്ടാണ് വേണ്ടത്. കട്ടി ആണെങ്കിൽ ഒറോട്ടി സോഫ്റ്റ് ആവില്ല. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി ആവിയിൽ വെക്കേണ്ടതാണ്. അതിനായി ഒരു കേക്ക് ടിന്നോ സ്റ്റീൽ പ്ലേറ്റോ എടുത്ത് അതിനു ചുറ്റും നെയ് പുരട്ടുക. ഇനി ഒരു സ്പൂൺ ബാറ്റർ ഒഴിക്കുക. ഇത് ആവി പാത്രത്തിൽ വെച്ച് വേവിക്കുക. അത് വെന്താൽ അതിന്റെ മേലെ നെയ് പുരട്ടി അടുത്ത ലെയറിനുള്ള കൂട്ട് ഒഴിക്കാം. നിങ്ങൾക്ക് എത്ര ലെയറാണോ വേണ്ടത് അത്രയും ഉണ്ടാക്കാം. അത് വേറൊരു പാത്രത്തിലേക്ക് തിരിച്ചിടാം. നന്നായി തണുത്തിട്ട് മുറിച്ചെടുത്താൽ മതി. ഓരോ ലേയറായിട്ട് വേണമെങ്കിൽ അങ്ങനെയും കഴിക്കാം. നല്ല നോൺവെജ് കറി യുടെ കൂടെയോ മറ്റോ ഇത് കഴിക്കാൻ നല്ല ടേസ്റ്റ് ആയിരിക്കും.

Similar Posts