കണ്ണൂർക്കാരുടെ സ്പെഷ്യൽ ആയ ബീഫ് കക്കം ഉണ്ടാക്കിയാലോ? ഒരിക്കൽ എങ്കിലും രുചി അറിയണം
കണ്ണൂർക്കാരുടെ സ്പെഷ്യൽ ആയ ബീഫ് കക്കം ഉണ്ടാക്കിയാലോ. ഒരിക്കലെങ്കിലും നിങ്ങൾ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കണം അടിപൊളി ടേസ്റ്റാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.
അരക്കിലോ ബീഫ് കഴുകി വൃത്തിയാക്കി വെച്ച് ഒന്നര ടേബിൾ സ്പൂൺ ഓളം ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ച രണ്ടു സവാള കൂടി ചേർത്തു കൊടുക്കുക. നല്ല പഴുത്ത ഒരു തക്കാളി അരിഞ്ഞതും ഒരു മൂന്നു നാല് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും. മുളക് നിങ്ങളുടെ എരുവിന് അനുസരിച്ച് ചേർക്കാവുന്നതാണ്.
ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് തണ്ട് കറിവേപ്പിലയും അര ടീ സ്പൂൺ പെരുംജീരകം പൊടിച്ചത് പാകത്തിന് ഉപ്പും ഇതെല്ലാം ചേർത്ത് നല്ലപോലെ കൈവെച്ച് ഞെരടി എടുക്കുക. ബീഫ് ലേക്ക് എല്ലാ മസാല പിടിക്കുന്ന പോലെ മിക്സ് ചെയ്യുക. ഇത് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വയ്ക്കുക. ഒരു മണിക്കൂറിനുശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് ഈ ബീഫ് അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ഇനി ഈ ബീഫ് വരട്ടി എടുക്കുന്ന വേണ്ടി ഒരു അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ഒരു ടേബിൾ സ്പൂൺ നെയ്യ്/ വെളിച്ചെണ്ണ ചേർത്ത് കൊടുത്തു ചൂടാവുമ്പോൾ നമ്മൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇടയ്ക്ക് ആവശ്യത്തിനുള്ള നെയ്യ് ചേർത്ത് കൊടുത്തു നന്നായി വരട്ടിയെടുക്കുക. ഇതിന്റെ മുകളിലേക്ക് കുറച്ചു മല്ലിയിലയും ഒരു അര ടീസ്പൂൺ ഗരം മസാലയും കൂടി ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. നമ്മുടെ ബീഫ് കക്കം ഇവിടെ റെഡിയായിട്ടുണ്ട് നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കുക ചപ്പാത്തിയുടെ കൂടെയോ പൊറോട്ടയുടെ കുടയോ നെയ്ച്ചോറ് കൂടെ എല്ലാം അടിപൊളി കോമ്പിനേഷൻ തന്നെയാണ് ഇത്.