കണ്ണൂർ സ്റ്റൈൽ മീൻ ബിരിയാണി, ഇതിന്റെ രുചി അനുഭവിച്ചു തന്നെ അറിയണം

ഇന്ന് നമുക്ക് കണ്ണൂർ സ്റ്റൈൽ ഒരു മീൻ ബിരിയാണി ഉണ്ടാക്കി നോക്കാം. ആദ്യം തന്നെ അരക്കിലോ ദശ കട്ടിയുള്ള മീൻ കട്ട് ചെയ്തു കഴുകി വൃത്തിയാക്കി വയ്ക്കുക. ഇലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് ഒരു ചെറുനാരങ്ങയുടെ നീര് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. കഴുകി വെച്ചിരിക്കുന്ന മീനിൽ ഈ മസാല നന്നായി പുരട്ടിവയ്ക്കുക. 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം മീൻ ഫ്രൈ ചെയ്തെടുക്കുക. ഒരു മൂന്നു വലിയ ഉള്ളി രണ്ട് തക്കാളിയും അരിഞ്ഞു വയ്ക്കുക. 10 12 അല്ലി വെളുത്തുള്ളിയും 2 ഇഞ്ച് നീളത്തിൽ ഇഞ്ചിയും 10 പച്ചമുളകും കൂടി നന്നായി ചതച്ചെടുക്കുക. നമ്മൾ മീൻ ഫ്രൈ ചെയ്ത എണ്ണയിലേക്ക് നമ്മൾ അരിഞ്ഞു വെച്ചിരിക്കുന്ന വലിയ ഉള്ളി ഇട്ടു വഴറ്റി കൊടുക്കുക ഇതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.

ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഗരം മസാലപൊടി എന്നിവ ചേർത്ത് കട്ട് ചെയ്ത് വെച്ച തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീരും ഒരു പിടി മല്ലിയിലയും ഒരു രണ്ടുമൂന്ന് ടേബിൾസ്പൂൺ പുതിനയിലയും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ഈ മസാലയിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന മീൻ വെച്ചതിനു ശേഷം നന്നായി അടച്ചുവെക്കുക. മൂന്ന് കപ്പ് ജീരകശാല അരി എടുത്തു കഴുകി വാരാൻ വെക്കുക. ചോറ് ഉണ്ടാക്കാൻ ആവശ്യമായ പാത്രം അടുപ്പത്ത് വെച്ചതിനുശേഷം അതിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യും നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് ഒരു വലിയ ഉള്ളി കനം കുറച്ച് ഇട്ട് ഗോൾഡൻ ബ്രൗൺ കളർ ആകുന്നവരെ നന്നായി ഫ്രൈ ചെയ്ത് എടുത്ത ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക.

ഈ എണ്ണയിലേക്ക് അഞ്ചാറ് ഗ്രാമ്പൂ രണ്ട് വലിയ കഷണം പട്ട മൂന്നോനാലോ ഏലയ്ക്ക രണ്ട് ബേലീഫ്സ് ചേർത്ത് ചൂടാക്കിയതിനുശേഷം അരി ഇട്ടു നന്നായി ഒന്നു ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്ക് ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന രീതിയിൽ തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. ഉപ്പ് പാകത്തിനു ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക. ഇനി ദം ചെയ്യുന്നതിനായി അടി കട്ടിയുള്ള ഒരു പാത്രത്തിൽ മസാലയും ചോറും വറുത്തു വച്ചിരിക്കുന്ന വലിയ ഉള്ളിയും പുതിനയിലയും മല്ലിയിലയും ലയർ ലയർ ആയി എടുക്കുക. ഏറ്റവും മുകളിൽ മീൻ വെച്ചതിനുശേഷം വളരെ കുറഞ്ഞ തീയിൽ ഒരു 15 മിനിറ്റ് നിങ്ങൾക്ക് ഇത് ദം ചെയ്തെടുക്കാവുന്നതാണ്.

Similar Posts