കപ്പ സ്റ്റ്യൂ ഇതുപോലെ ചെയ്തു നോക്കൂ, ഒരു തവണ കഴിച്ചാൽ പിന്നെ നിർത്താൻ തോന്നില്ല

കപ്പ മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ്. നിരവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും ഉള്ളതിനാൽ ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കപ്പ ബിരിയാണി, കപ്പ പുഴുക്ക്, മുട്ട കപ്പ, കോഴിക്കാൽ, കിഴങ്ങ് പൊരി, കപ്പ കട് ലറ്റ് എന്നിങ്ങനെ അനവധി വിഭവങ്ങൾ കപ്പ കൊണ്ട് ഉണ്ടാക്കാം. ഇന്ന് നിങ്ങളെ ഇവിടെ പരിചയപ്പെടുത്തുന്നത് കപ്പ സ്റ്റ്യൂ ആണ്.

ആദ്യം ഒരു ചെറിയ കപ്പ തോല് മാറ്റി കഴുകി വൃത്തിയാക്കി മുറിച്ച് കഷണങ്ങളാക്കുക. അത് പാത്രത്തിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് 5 മിനിറ്റ് തിളപ്പിക്കുക. എന്നിട്ട് ആ വെള്ളം കളയുക. അതിൽ വിഷാംശം ഉണ്ടെങ്കിൽ അത് പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി വീണ്ടും കപ്പ കഴുകി കുക്കറിൽ ഇടുക അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക. പിന്നെ ഒരു സവാളയുടെ പകുതി മുറിച്ചിടുക. അതില്ലെങ്കിൽ 5 ചെറിയ ഉള്ളി മുറിച്ചിട്ടാലും മതി. ഇനി 2 പച്ചമുളക് മുറിച്ചിടു ക.

നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പച്ചമുളകിന്റെ എണ്ണം കൂട്ടാം. പിന്നെ കുറച്ച് കറിവേപ്പിലയും ചെറിയ കഷണം ഇഞ്ചി നീളത്തിൽ അരിഞ്ഞതും ഇടണം. ഇനി ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഒഴിക്കുക. ഇനി കുറച്ച് വെള്ളവും ഒഴിച്ച് വേവിക്കാൻ വെയ്ക്കുക. മിനിമം തീയിൽ 2 വിസിൽ വന്നാൽ ഓഫ് ചെയ്യാം. അപ്പോഴേക്കും വെന്തിട്ടുണ്ടാകും.ഇനി താളിക്കാനായി അത്യാവശ്യം വലിപ്പമുള്ള ചീനച്ചട്ടി എടുത്ത് അടുപ്പത്ത് വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ലോഫ്ലേമിലേക്ക് മാറ്റി അര ടീസ്പൂൺ 2 വറ്റൽ മുളക് മുറിച്ചിട്ടും ഇടുക. കുറച്ച് കറിവേപ്പിലയും ഇടുക. ഇനി അര മുറി സവാള ചെറുതായി അരിഞ്ഞ് ഇട്ട് വഴറ്റുക.

ഇതിൽ നിങ്ങൾക്ക് സവാളയ്ക്ക് പകരം ചെറിയ ഉള്ളി എടുക്കാം. ഇനി അതിലേക്ക് കപ്പ വേവിച്ചത് ഒഴിക്കുക. അതിൽ വെള്ളം കുറവാണെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിക്കാം. എന്നിട്ട് നന്നായി തിളയ്ക്കാൻ വയ്ക്കുക. ഇനി തീ ഓഫ് ചെയ്യാം. അതിനുശേഷം കുറച്ചു തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കാം. എന്നിട്ട് ഇളക്കി യാൽ മതി. ഇത് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. ഇനി അടുപ്പിൽ നിന്നും മാറ്റി കുറച്ചു വെളിച്ചെണ്ണയും കുറച്ച് കഴിയുമ്പോഴേക്കും ഇത് കട്ടി ആകും. ഇനി ഒരു പാത്രത്തിലേക്ക് മാറ്റാം. ഈ കപ്പ സ്റ്റ്യൂ ചപ്പാത്തിയുടെ കൂടെയോ പുട്ടിന്റെ കൂടെയോ കഴിച്ചു നോക്കൂ, നല്ല ടേസ്റ്റായിരിക്കും.

Similar Posts