കയറ്റവും ട്രാഫിക് ജാമും ഒരുമിച്ച് വന്നാൽ വാഹനം എങ്ങനെ മുന്നോട്ട് എടുക്കാം?

കയറ്റവും ട്രാഫിക്കും ഒരുമിച്ച് വന്നാൽ എങ്ങനെ ഡ്രൈവ് ചെയ്യാം.പലരും ഇത്തരം സന്ദർഭങ്ങളിൽ പെട്ടു പോകാറുണ്ട്. ഡ്രൈവിംഗ് പഠിച്ചത് കൊണ്ടോ, സാധാരണ റോഡുകളിലൂടെ വാഹനം ഒടിച്ചത് കൊണ്ടോ ഇത്തരം സന്ദർഭങ്ങളിൽ നമ്മളൊന്ന് ശങ്കിക്കാറുണ്ട്. ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ ഇനി പേടിക്കേണ്ട കാര്യമില്ല.

നമ്മൾ ഇവിടെ പറയുന്നത് രണ്ട് കാര്യങ്ങളാണ്. സാധാരണ ട്രാഫിക് ഉള്ളപ്പോൾ വണ്ടി എങ്ങനെ എടുക്കണം എന്നും, കയറ്റമുള്ള ഒരു സ്ഥലത്ത് എങ്ങനെ മുന്നോട്ടു പോകാമെന്നും ആണ്. സാധാരണ ട്രാഫിക് ഉള്ള ഒരു സ്ഥലത്ത് രണ്ടു രീതിയിൽ നിൽക്കേണ്ടതായി വരാറുണ്ട്. ഒന്ന് അല്പനേരം നിർത്തി വാഹനം എടുക്കേണ്ട സന്ദർഭങ്ങളാണ്, മറ്റൊന്ന് ഒരു മിനിറ്റോളം നിർത്തിയിടേണ്ട അവസ്ഥയുമാണ്. കുറച്ച് സമയം ആണ് നിർത്തുന്നത് എങ്കിൽ അതെ ഗിയറിൽ തന്നെ നമുക്ക് മൂവ് ചെയ്യാവുന്നതാണ്.ഒരു മിനിറ്റിലധികം വണ്ടി നിർത്തിയിട്ട് റിമൂവ് ചെയ്യേണ്ടതാണ് എങ്കിൽ വണ്ടി ന്യൂട്രൽ ആക്കി മുന്നോട്ടു പോകേണ്ടതാണ്.

ട്രാഫിക് ജാം വന്ന് അവിടുന്ന് വണ്ടി എടുക്കേണ്ടപ്പോൾ, ഇത്തരം സന്ദർഭങ്ങളിൽ ഉടൻതന്നെ ബ്രേക്കും ക്ലച്ചും ഉപയോഗിച്ച് വണ്ടി നിർത്തുക. ഗിയർ ന്യൂട്രലിലേക്ക് മാറ്റി വെയിറ്റ് ചെയ്ത ശേഷം, ഫസ്റ്റ് ഗിയർ ഇട്ട് പതിയെ ആക്സലേറ്റർ കൊടുത്തു വണ്ടി വൈബ്രേഷൻ വന്നശേഷം മൂവ് ചെയ്യാവുന്നതാണ്. പിന്നീട് സ്പീഡ് കൂട്ടി സെക്കൻഡ് ഗിയറിലേക്ക് മാറാവുന്നതാണ്. ഇങ്ങനെയാണ് ഒരു നോർമൽ ട്രാഫിക്കിൽ പെട്ടാൽ വണ്ടി എടുക്കേണ്ടത്.

ഇതുപോലുള്ള ഒരു സ്ഥലത്ത് ഒരു കയറ്റം കൂടി ഉണ്ടെങ്കിൽ നമ്മൾ കൺഫ്യൂഷൻ ആകും അല്ലേ! സൊല്യൂഷൻ പറയാം. കയറ്റം വരുമ്പോഴുള്ള പ്രധാന പ്രശ്നം നമ്മളിങ്ങനെ വണ്ടി എടുക്കുമ്പോൾ പിറകിലോട്ട് വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ ഹാന്ഡ് ബ്രേക്ക് ഉപയോഗിച്ചാൽ പ്രശ്നം സോൾവ് ആകും. മൂന്നാമത്തെ ഗിയറിലാണ് ഉള്ളത് എന്ന് വിചാരിക്കുക. ബ്രേക്കും ക്ലച്ചും അമർത്തി നമ്മൾ വണ്ടി ന്യൂട്രെലിൽ ആക്കുന്നു. ശേഷം ഹാൻഡ് ബ്രേക്ക് ഇടുക. വണ്ടി എടുക്കുമ്പോൾ ഫസ്റ്റ് ഗിയർ ഇട്ട് പതിയെ ഹാഫ് ക്ലച്ച് ആക്കി ബ്രേക്കിൽ നിന്ന് കാലു മാറ്റി ആക്സിലറേറ്ററിൽ വച്ച് ഹാന്ഡ് ബ്രേക്ക് റിമൂവ് ആക്കി കൊണ്ട് ആക്സിലേറ്ററിൽ പതിയെ ചവിട്ടുക. വളരെ ഈസിയായി വണ്ടി മുന്നോട്ട് പോകുന്നത് കാണാൻ കഴിയും.

ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുന്നതും ആക്സിലേറ്റർ കൊടുക്കുന്നതും ഏതാണ്ട് ഒരേ സമയത്ത് തന്നെ ആയിരിക്കണം. ആക്സിലേറ്റർ ഒരുപാട് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ മുന്നോട്ടു പോയി കുറച്ചുകഴിഞ്ഞ് സെക്കൻഡ് ഗിയറിലേക്ക് മാറി സ്പീഡ് കൂട്ടി പോകാവുന്നതാണ്. ഇത് ഓർമയിൽ വയ്ക്കുക.

https://www.youtube.com/watch?v=08guZgIE4N8

Similar Posts