കയർ ഉണ്ടോ? എങ്കിൽ അടിപൊളി ഫ്ലോർ മാറ്റ് റെഡിയാക്കാം
കയർ കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട്. പല തരത്തിലുള്ള ക്രാഫ്റ്റും നമുക്ക് ചെയ്യാൻ പറ്റും. കയർ കൂട,പ്ലാൻറ് ഹാങ്ങർ, കയർ മാറ്റ് എന്നിവ ഇതിൽ ചിലതു മാത്രം. കയർ കൊണ്ട് എങ്ങനെ ഫ്ലോർ മാറ്റ് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം. അധികം പണമൊന്നും ഈടാക്കാതെ തന്നെ നമുക്കിത് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാനും പറ്റും.
റൗണ്ട് ഷേപ്പിൽ മാറ്റ് ഉണ്ടാക്കുന്നതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. ആദ്യം ഒരു പിടി കയർ എടുക്കുക. അതിന്റെ അറ്റത്തുള്ള ഭാഗം മോതിരത്തിന്റെ ആകൃതിയിൽ കുറച്ച് വലുതായി മടക്കുക. ഇനി കയറിന്റെ ഒരു പാർട്ടിനെ ആ മോതിര ആകൃതിയിലൂടെ ഉള്ളിലേക്ക് എടുക്കുക. അങ്ങനെ രണ്ട് റൗണ്ട് ആകൃതിയിലുള്ളത് കിട്ടും.
ഇനി രണ്ടാമത്തെ വട്ടത്തിലൂടെ കയർ വീണ്ടും ഉള്ളിലേക്ക് എടുക്കുക. ഇപ്പോൾ മൂന്ന് റൗണ്ട് ഷേപ്പിലുള്ളത് കിട്ടിയിട്ടുണ്ടാകും. ഇനി ഒന്നാമത്തെയും മൂന്നാമത്തെയും റൗണ്ടുകളെ ചേർത്ത് വെച്ചതിനുശേഷം നീളത്തിലുള്ള കയറിനെ എടുത്ത് അതിന്റെ ഉള്ളിലേക്ക് എടുക്കുക. അപ്പോൾ വീണ്ടും ഒരു റൗണ്ട് ഷേയ്പ്പിൽ കിട്ടും. അറ്റത്തെ ഒരു കയർ ഉള്ളിലേക്ക് എടുത്ത് കഴിയാറാകുമ്പോൾ തന്നെ ഏകദേശം ഒരു ആകൃതി വന്നിട്ടുണ്ടാകും. ഇനി ഒരു കയർ കൂടി ജോയിൻറ് ചെയ്യണം. അതിന് ആ കയറിന്റെ അറ്റം ഇടയിൽ വെച്ചാൽ മതി. ഇനി ഓരോന്നും മോതിര ആകൃതിയിൽ തന്നെ കോർത്ത് എടുക്കണം. ഇതു പോലെ തന്നെ ഓരോ റൗണ്ടിലേക്ക് കൂടി കോർത്താൽ മതി. നമുക്ക് വേണ്ട വലുപ്പത്തിനനുസരിച്ച് നീട്ടി കൊണ്ടു പോയാൽ മതി. അപ്പോഴേക്കും അതൊരു ഷേയ്പ്പായി വന്നിട്ടുണ്ടാകും. അങ്ങനെ കയർകൊണ്ട് അടിപൊളി ഫ്ലോർ മാറ്റ് റെഡിയായി.