കറിവേപ്പില കൊണ്ട് ഇങ്ങനെയും ഉപകാരങ്ങളോ!! ഇതറിയാതെ പോകരുത്..!!

മിക്ക കറികളിലും രുചി കൂട്ടുന്നതിനായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില എന്നത്. എന്നാൽ ഇതിനു പുറമേ ഈ ഒരു കറിവേപ്പില കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. പല ആളുകൾക്കും അറിയാത്ത കറിവേപ്പിലയുടെ ചില ഉപകാരങ്ങൾ നമുക്ക് ഇവിടെ  പരിശോധിക്കാം. മുടികളിലും മറ്റും വരുന്ന താരൻ പൂർണ്ണമായും ഇല്ലാതാക്കാൻ ഏറ്റവും നല്ല ഒരു മരുന്നാണ് കറിവേപ്പില എന്നത്.  കറിവേപ്പില അരച്ച് തലയിൽ തേക്കുകയാണെങ്കിൽ താരൻ, പേൻ മുതലായവ പോകുന്നതായിരിക്കും.

ഇത് മാത്രമല്ല മുടിയുടെ വേരുകളിൽ വരുന്ന ഫംഗസ് അണുബാധകളും ഒരു പരിധിവരെ നീക്കം ചെയ്യാൻ കറിവേപ്പിലക്ക് കഴിവുണ്ട്. ഇത്തരത്തിൽ കറിവേപ്പില ആഴ്ചയിലൊരിക്കലെങ്കിലും അരച്ച് തേക്കുകയാണെങ്കിൽ നിങ്ങളുടെ മുടി നന്നായി വളരുന്നതായിരിക്കും. മുടി വളരെ കട്ടിയോടെ വളരാൻ ഇത് ഏറെ സഹായകമാണ്.

ഇതുകൂടാതെ ഒരല്പം എണ്ണയിലേക്ക് കറിവേപ്പില ഇട്ട് കാച്ചി എടുക്കുകയാണെങ്കിൽ മുടി വളർച്ചയ്ക്കായി ഈ ഒരു എണ്ണയും ഉപയോഗിക്കാവുന്നതാണ്.  കറിവേപ്പിലയുടെ കായയും എണ്ണ കാച്ചുന്നതിനായി ഉപയോഗിക്കാം. എത്ര വലിയ മുടികൊഴിച്ചിൽ ആണെങ്കിലും കുറയ്ക്കാനായി ഈ ഒരു എണ്ണ മാത്രം മതിയാകും. കറികൾക്ക് സ്വാദ് നൽകുന്നതിനോടൊപ്പം കറിവേപ്പിലയ്ക്ക് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ടെന്ന് എല്ലാ ആളുകളും അറിഞ്ഞിരിക്കുക.

Similar Posts