കറുത്ത മുന്തിരി ഇതുപോലെയൊന്ന് ആവിയിൽ വേവിച്ചു നോക്കു അപ്പോൾ കാണാം മാജിക്

വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ജാം. ബേക്കറിയിൽ നിന്ന് കിട്ടുന്നത് പോലെ തന്നെ നമുക്ക് വീട്ടിൽ ഇത് ഉണ്ടാക്കാം. വീട്ടിൽ നിന്ന് ഉണ്ടാക്കുമ്പോൾ യാതൊരു പ്രിസർവേറ്റീവ്സും ചേർക്കേണ്ട ആവശ്യവുമില്ല. കുട്ടികൾക്കൊക്കെ ബ്രെഡിന്റെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും.

ഇന്നിവിടെ എളുപ്പത്തിൽ മുന്തിരി ജാം ഉണ്ടാക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്. വെറും നാല് ചേരുവകൾ കൊണ്ട് ഇത് ഉണ്ടാക്കാം കറുത്ത മുന്തിരി കൊണ്ടുള്ള ജാം ആണ് ഇവിടെ തയ്യാറാക്കുന്നത്. അതിനായി അര കിലോ മുന്തിരി നന്നായി കഴുകിയെടുക്കുക. അതൊരു പാത്രത്തിൽ ഇട്ട് നന്നായി മൂടി ഇട്ടുവയ്ക്കുക. അതിനു പറ്റിയ മൂടി ഇല്ലെങ്കിൽ നിങ്ങൾക്ക് ഫോയിൽ ഇനി പേപ്പർ കൊണ്ട് മൂടാം. ഇനി അത് ആവിയിൽ വേവിക്കണം. ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് തട്ട് വെച്ച് അതിൽ മുന്തിരിയിട്ട പാത്രം വയ്ക്കുക. എന്നിട്ട് മൂടിയിട്ട് ചെറുതീയിൽ 5 മിനിറ്റ് വേവിക്കണം.

ഇനി അത് പുറത്തെടുത്ത് മുന്തിരിയിട്ട പാത്രത്തിൽ നോക്കിയാൽ അതിൽ വെള്ളം ഇറങ്ങിയിട്ടുണ്ടാവും. അത് ചൂടാറിയശേഷം വെള്ളമൊഴിക്കാതെ മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. എന്നിട്ട് അരിച്ചെടുക്കണം. വീണ്ടും അതിൽ കുറച്ചു വെള്ളം ഒഴിച്ച് അടിക്കണം.
എന്നിട്ട് അരിക്കാം. വെള്ളമൊന്നും ഒഴിക്കാത്തതിനാൽ ജ്യൂസ് കട്ടിയായിട്ടാണ് കിട്ടുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു സ്പൂൺ കോൺഫ്ലോർ ഇടണം. ഒരു ബൗളെടുത്ത് അതിൽ കോൺഫ്ലോർ ഇട്ട് കുറച്ച് മുന്തിരി ജ്യൂസ് ഒഴിച്ച് കട്ടകളൊന്നും ഇല്ലാതെ നന്നായി മിക്സ് ആക്കുക. ഇനി അത് മുന്തിരി ജ്യൂസിൽ ഒഴിക്കാം.

ഇനി ചെറിയൊരു കപ്പിൽ പഞ്ചസാര എടുത്ത് ഇതിലേക്കിട്ടു ഇളക്കണം. ഇനി ഗ്യാസ് ഓൺ ചെയ്ത് മുന്തിരി ജ്യൂസ് ഉള്ള പാത്രം അടുപ്പിൽവെച്ച് നന്നായി നല്ല തീയിൽ ഇളക്കണം. ഇത് വേഗം കട്ടയാവാതിരിക്കാൻ കൈവിടാതെ ഇളക്കുക. നല്ലവണ്ണം തിളച്ചു തന്നെ കട്ടിയായി വരണം. ഇത് വറ്റി വരുമ്പോൾ ഒരു സ്പൂൺ ബട്ടറോ നെയ്യോ ചേർക്കുക. എന്നിട്ട് വീണ്ടും ഇളക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവം ആയാൽ അടുപ്പിൽ നിന്ന് ഇറക്കി ചൂടാറാൻ വെക്കുക. ചൂടാറിയ ജാം ഒരു കുപ്പിയിലേക്ക് ഒഴിച്ച് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം.

Similar Posts