കറ്റാർ വാഴ ഇങ്ങനെ ഒന്ന് ഉപയോഗിച്ച് നോക്കൂ..!!കറ്റാർവാഴ ജ്യൂസ് എങ്ങനെ തയ്യാറാക്കാം..!! കൂടുതൽ വിശദമായി വായിക്കൂ..!!

കറ്റാർവാഴ ഇന്ന് വീടുകളിൽ സ്ഥിരമായി കാണുന്ന ഒരു ചെടിയാണ്. വെറും ചെടി അല്ല, മറിച്ച് ഇത് ഒരു ഔഷധസസ്യം തന്നെയാണ്. കറ്റാർവാഴ വളരെയധികം ഔഷധഗുണങ്ങൾക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് കറ്റാർവാഴ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. ഇതിനാൽ തന്നെയാണ് കറ്റാർവാഴയുടെ പ്രാധാന്യം കൂടുന്നത്.

മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതിനും കറ്റാർവാഴയുടെ പങ്ക് വളരെ വലുതാണ്. ഇതിനാൽ തന്നെ കറ്റാർവാഴയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കറ്റാർവാഴ ഉപയോഗിച്ചുകൊണ്ടുള്ള പല പൊടികൈ പ്രയോഗങ്ങളും ശരീരത്തിന് പുറമേ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നുള്ള തെറ്റിദ്ധാരണ മിക്ക ആളുകൾക്കും ഉണ്ട്. അതായത്, നിരവധി ഔഷധഗുണങ്ങൾ അടങ്ങിരിക്കുന്ന കറ്റാർവാഴ ജ്യൂസാക്കി കഴിക്കാൻ സാധിക്കും എന്ന കാര്യം പല ആളുകൾക്കും അറിയില്ല.

ഇത് തികച്ചും ഗുണകരമായ ഒരു കാര്യമാണ്. കറ്റാർവാഴയുടെ 96 ശതമാനവും വെള്ളമാണ്. ഇതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ ഈ ജ്യൂസ് സഹായിക്കും. കറ്റാർവാഴ ജെല്ല് തണ്ടിൽ നിന്നും വേർതിരിച്ചെടുത്ത് മിക്സിയിലിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അടിക്കുക. അതിനുശേഷം ഇത് അരിച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീരും ഉപ്പും ചേർക്കുക. ഇങ്ങനെ മാത്രം ചെയ്താൽ കറ്റാർവാഴ ജ്യൂസ് തയ്യാറാക്കാം. ഇത് ദിവസേന കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ആയതിനാൽ എല്ലാ ആളുകളും ഇത് പരീക്ഷിച്ചു നോക്കൂ.

Similar Posts