കഴിച്ചാൽ നിർത്താൻ പറ്റാത്ത സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം

പാലപ്പത്തിന് വേണ്ടിയുള്ള കൂട്ട് ഒരുപാട് സമയം ഒന്നും പുളിക്കാൻ വെക്കേണ്ട കാര്യമില്ല.ഒരു മണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതേ ഉള്ളൂ ഇത്. ബ്രേക്ക്‌ ഫാസ്റ്റിനോ മറ്റ് ആവശ്യങ്ങൾക്കോ പാലപ്പം വളരെ വേഗം തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം വളരെയധികം എളുപ്പമാണ് അതിനായി ഒന്നര കപ്പ് അരിപ്പൊടി നന്നായി പൊടിച്ച് കരളകൾ ഒട്ടും ഇല്ലാത്തത് എടുക്കുക.ഇത് നിങ്ങൾക്ക് ലഭിക്കുംപോലെ വീട്ടിൽ വറുത്ത് പൊടിച്ചതോ, മാർക്കറ്റിൽ നിന്ന് വാങ്ങിച്ചതോ എടുക്കാവുന്നതാണ്.ഈ പൊടിയിലേക്ക് ഇളം ചൂടുവെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കുക.

ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിക്കാതിരിക്കുക. നമുക്ക് തൊടാൻ പറ്റുന്ന രീതിയിലുള്ള ഇളം ചൂടു വെള്ളം എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അതിന് ശേഷം ഇതിലേക്ക് അര കപ്പ് ചോറോ, അവിലോ ചേർക്കുകയാണ്.അവിൽ ഉപയോഗിക്കുമ്പോൾ ആദ്യം കഴുകി 10മിനിറ്റ് കഴിഞ്ഞ് ചേർക്കുക.വെള്ളകളർ ഉള്ള അവിൽ ചേർക്കുന്നതാണ് നല്ലത്.

നാളികേരം ചിരവിയത് മുക്കാൽ കപ്പ് ആണ് എടുക്കുന്നത്.ഇതെല്ലാം ഇട്ട മിക്സിയുടെ ജാറിലേക്ക് അര ടീസ്പൂൺ ഈസ്റ്റ് ചേർത്തോകെടുക്കുന്നു.പെട്ടെന്ന് ഉണ്ടാക്കുന്ന പാലപ്പം ആയത് കൊണ്ടാണ് ഈസ്റ്റ് ഇത്രയും എടുത്തത്. കുറെ സമയം വെക്കുന്ന പലപ്പത്തിന് ഇത്രയും അളവ് ചേർക്കേണ്ടതില്ല.ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഉപ്പ്, ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.

അരച്ചടുത്ത മാവ് പാത്രത്തിലേക്ക് മാറ്റുക.ആവശ്യത്തിന് വെള്ളം ചേർത്ത്കൊടുക്കുക. മിക്സ് ചെയ്ത് ഒരു മണിക്കൂർ വച്ച് നമുക്ക് പാലപ്പം ചുട്ടെടുക്കാവുന്നതാണ്. പാലപ്പം (വെള്ളയപ്പം)എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

Similar Posts