കാട് പിടിച്ച് കിടക്കുന്ന വീട്ടുപരിസരം വൃത്തിയാക്കാൻ ഒരു എളുപ്പ മാർഗ്ഗം, ഇത് തളിച്ചാൽ മതി

മഴക്കാലമാണ്,  മുറ്റത്തും പറമ്പിലും എത്ര വെട്ടി തെളിയിച്ചാലും കാടും മൂടിക്കിടക്കുന്ന പ്രശ്നമുണ്ടെങ്കിൽ വിഷമിക്കേണ്ട. പരിഹാരമുണ്ട്, പറയാം.

വിനാഗിരിയും, കുറച്ച് സോപ്പ് വെള്ളവും ഉണ്ടെങ്കിൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഒരുലിറ്റർ വിനാഗിരി യിൽ സോപ്പ് സൊല്യൂഷനും ഒരടപ്പ് ഉപ്പും മിക്സ് ചെയ്ത് എടുക്കുക. 20മുതൽ 30ശതമാനം വരെ അസെറ്റിക് ആസിഡ് കണ്ടന്റ് ഉള്ള വിനാഗിരി എടുക്കുന്നതാണ് ഉത്തമം. ഭക്ഷ്യ യോഗ്യമായ വിനാഗിരിക്ക് അകത്ത് 5 ശതമാനം മുതൽ 6 ശതമാനം വരെ ആണ് അസറ്റിക് ആസിഡ് അടങ്ങിയിട്ടുള്ളത്. അസറ്റിക് ആസിഡ് കണ്ടന്റ് കൂടുതലുള്ള വിനാഗിരി എടുക്കുന്നതാണ് ഉത്തമം.

വെള്ളം ചേർക്കാതെ ഒരു ലിറ്റർ വിനാഗിരി എടുത്ത് അതിലേക്ക് സോപ്പ് സൊല്യൂഷൻ ഒഴിച്ച് അതിലേക്ക് ഉപ്പ് ചേർത്ത് മിശ്രിതം ഉണ്ടാക്കി സ്‌പ്രെയറിൽ ഒഴിച്ച് തളിക്കുകകയാണ് വേണ്ടത്. വെള്ളം ചേർക്കാത്തത് കൊണ്ട് തന്നെ അടിവെര് അടക്കം നശിപ്പിക്കാൻ ഇതിനാകും. അതുവഴി വീണ്ടും തളിർക്കുന്നത് ഒഴിവാക്കാം.

ഇനി രണ്ടാമതായി കാട് പ്രശ്നം ഒഴിവാക്കാൻ ഒരു രീതി കൂടിയുണ്ട്. ഇതിനായി ഗ്‌ളൈഫോസൈറ്റ് എന്ന് പറയുന്ന ഒരു കള നാശിനി ഉണ്ട്. ഇത് വളരെ എഫക്റ്റീവ് ആയ ഒരു രീതിയാണ്. ഉപയോഗിക്കുമ്പോൾ കിണർ ഭാഗത്ത് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു അടപ്പ് ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്യാവുന്നതാണ്. വെയിലുള്ള സമയത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് കൈയ്യിലോ മുഖത്തോ കണ്ണിലോ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരം കളനാശിനികൾ ഓൺലൈനിൽ നിരവധികമ്പനികളുടെ ലഭ്യമാണ്. ഈ മിശ്രിതം തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദമാക്കുന്ന വീഡിയോ കാണുക.

Similar Posts