കാപ്പി പൊടി നിസ്സാരക്കാരനല്ല..!! ഇതുവരെ ആരും അറിയാതെ പോയ കാപ്പിപ്പൊടിയുടെ ഉപയോഗങ്ങൾ ഇവയാണ്..!!
മിക്ക ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് കാപ്പി എന്നത്. അതുകൊണ്ടുതന്നെ മിക്ക ആളുകളുടെ വീട്ടിലും കാപ്പിപ്പൊടി ഉണ്ടായിരിക്കും. കാപ്പിപ്പൊടി കൊണ്ട് ഭൂരിഭാഗം ആളുകൾക്കും അറിയാത്ത ഒരു കിടിലൻ സൂത്രപ്പണിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ മുഖത്തും കൈകളിലും എല്ലാം ഡെഡ് സെല്ലുകളും മറ്റും ഉണ്ടായിരിക്കും. എത്ര ഉരച്ചാലും പോകാത്ത ഇവയെ നീക്കം ചെയ്യാൻ കാപ്പിപ്പൊടി ഉപയോഗിക്കാവുന്നതാണ്.
ഇതിനായി ഒരല്പം കാപ്പിപ്പൊടി തേനിൽ ചേർത്ത് മുഖത്തും, കൈകാലുകളിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു രണ്ട് മിനിറ്റ് വെയിറ്റ് ചെയ്തതിനുശേഷം മെല്ലെ മസാജ് ചെയ്തു കൊടുക്കണം. ശേഷം ശുദ്ധമായ വെള്ളത്തിൽ ഇത് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കവും നിറവും വർദ്ധിപ്പിക്കും.
മാത്രമല്ല ചർമ്മം മൃദുവാക്കാനും ഇത് സഹായിക്കുന്നു. ഇത്തരത്തിൽ ഡെഡ് സെല്ലുകൾ നീക്കം ചെയ്യുന്നത് വഴി ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഏറെ സഹായകമാണ് കാപ്പിപ്പൊടി കൊണ്ടുള്ള ഈ കിടിലൻ സ്ക്രബ്ബ്. താരൻ പോകാനായി ഇത് തലയിലും തേക്കാവുന്നതാണ്. ഇത് താരൻ അകറ്റുമെന്ന് മാത്രമല്ല തലയിലേക്കുള്ള രക്തയോട്ടം കൂട്ടുന്നത് വഴി മുടി വളർച്ചയ്ക്കും ഏറെ സഹായകമാണ്. എല്ലാ ആളുകളും ഇതൊന്നു ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.