കാലാവധി കഴിഞ്ഞ സ്വർണ്ണ പണയം, കർശന നടപടികളുമായി റിസേർവ് ബാങ്ക്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ കേണ് നടപ്പൂ ഈ പരസ്യവാചകം കേട്ട് ശീലിച്ചൊന്നുമല്ല നമ്മൾ സ്വർണ്ണം പണയം വയ്ക്കാൻ തുടങ്ങിയത്. പണ്ടുകാലം മുതലേ സമ്പാദ്യം ആഭരണ രൂപേണ ഒരു കരുതലായി നമ്മൾ എല്ലാവരും സൂക്ഷിച്ചു വരുന്നു. അത്യാവശ്യഘട്ടങ്ങളിൽ പണയം അല്ലാതെ മറ്റ് മാർഗമില്ല. അടിയന്തരമായി വന്നുചേരുന്ന ഹോസ്പിറ്റൽ കേസുകൾക്ക് ഈ പണയം നമ്മളെ ഏറെ സഹായിച്ചിരുന്നു. എന്നാൽ, സ്വർണം പണയം വയ്ക്കുമ്പോൾ ഇനിമുതൽ 90 ദിവസത്തിനുശേഷം പുതുക്കി വെക്കാൻ ആവില്ല എന്നത് ആർ ബി ഐ യുടെ പുതിയ ഉത്തരവാണ്.
കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവരും, മറ്റ് വരുമാനമില്ലാത്തവരും നിക്കക്കള്ളി ഇല്ലാതായപ്പോൾ ആണ് പണയം വെക്കാൻ തുടങ്ങിയത്. എന്നാൽ കണക്കുകൾ പ്രകാരം 2021 മെയ് മാസത്തിൽ അവസാനിച്ച 12 മാസക്കാലയളവിൽ സ്വർണ പണയ വായ്പ്പ 33.8 ആയിരുന്നു. ഇത്രകണ്ട് വർധിക്കാനുള്ള കാരണമായി പറയുന്നത് പ്രത്യേകമായും കോവിഡ് സാഹചര്യം തന്നെ ആണ്.
സാധാരണക്കാർ പൊതുവെ കോ-ഓപ്പറേറ്റീവ്, അർബൻ ബാങ്കുകളെ ആണ് സ്വർണ പണയത്തിനായി സമീപിക്കാറ്. ഇത്തരം ബാങ്കുകളുടെ മേൽ പിടിമുറുക്കാൻ തന്നെയാണ് RBI യുടെ നീക്കം. ഇതുപ്രകാരം, 90ദിവസം ആണ് സ്വർണം പണയത്തിൽ ബാങ്കുകൾക്ക് വെക്കാനുള്ള കാലാവധി. കാലാവധി എത്തിയാൽ മുൻകാലങ്ങളിൽ ചെയ്യും പോലെ പുതുക്കി വെക്കാൻ ആവില്ല.
വായ്പ്പക്കാരൻ നിശ്ചിത ദിവസത്തിന് ശേഷം സർണ്ണം തിരിച്ചെടുക്കാത്ത പക്ഷം പണയ സ്വർണ്ണം ലേലം ചെയ്യും എന്നാണ് റിസേർവ് ബാങ്ക് ഉത്തരവിൽ പറയുന്നത്. എന്നാൽ മുൻപ് സഹകരണ ബാങ്കുകളിലും, അർബൻ ബാങ്കുകളിലും പലിശ അടച്ച് പുതുക്കി വെക്കാറായിരുന്നു പതിവ്. ഈ ഉത്തരവ് പ്രകാരം അത് നടക്കില്ല.
കൃത്യമായി പറഞ്ഞാൽ 90ദിവസം കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസം അതുവരെയുള്ള പലിശയും, മുതലും അടച്ച് സ്വർണ്ണം കൈപ്പറ്റണം എന്ന് ചുരുക്കം. ഈ വ്യവസ്ഥകൾ നടപ്പിലാക്കാത്തതിനെ തുടർന്ന് ബാങ്കുകളിൽ നിന്ന് റിസേർവ് ബാങ്ക് കഴിഞ്ഞ ദിവസം പിഴ ഈടാക്കിയിരുന്നു.എന്നാൽ നാട്ടിലെ സഹകരണ സംഘങ്ങൾ, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കില്ല.