കിടിലൻ രുചിയിൽ മാംഗോ ലസ്സി തയ്യാറാക്കാം

ഉത്തരേന്ത്യക്കാരുടെ ഇഷ്ടം പാനീയമാണ് ലസ്സി. എന്നാൽ ഇപ്പോൾ കേരളത്തിലും ലസ്സി ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഇതിലെ പ്രധാന ഘടകം തൈരാണ്. കേരളത്തിൽ സാധാരണയായി തൈര് ലസ്സിയാണ് കണ്ടുവരുന്നത്. എന്നാൽ പലതരം പഴങ്ങൾ ഉപയോഗിച്ചും ബസ്സിൽ ഉണ്ടാക്കാറുണ്ട്. ആപ്പിൾ, ഉറുമാമ്പഴം,മാങ്ങ എന്നിവയൊക്കെ അവയിൽ ചിലതാണ്. ഇവിടെ മാംഗോ ലസി പറ്റിയാണ് പറയുന്നത്. നല്ല മധുരമുള്ള മാങ്ങ കിട്ടുന്ന സമയത്ത് എന്തായാലും ഇത് ഉണ്ടാക്കി നോക്കണം. വളരെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റും.

ഇതിനു വേണ്ട സാധനങ്ങൾ- അര കപ്പ് തൈരും മാങ്ങയുടെ പൾപ്പ് – അര കപ്പ് , കാൽ-കപ്പ് പഞ്ചസാര ,1 ടേബിൾസ്പൂൺ പാൽപ്പൊടി, രണ്ടു നുള്ള് ഏലക്കാപ്പൊടി കുറച്ചു ഐസ്ക്യൂബ് എന്നിവയാണ്.

ഇനി മാങ്കോ ലസ്സി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആദ്യം രണ്ടു മാങ്ങയുടെ തൊലി കളഞ്ഞു ചെറിയ കഷ്ണങ്ങൾ ആക്കി അതിനെ ഒരു മിക്സിയിലിട്ട് അടിച്ച് പൾപ് എടുത്തു വെയ്ക്കുക. ഇനി ഇതിന്റെ പ്രധാന ചേരുവയായ തൈര് ഒരു ജാറിൽ ഇടുക. കട്ടിയുള്ളതാണ് നല്ലത്. പുളി അധികം വേണ്ട. ഇനി മാങ്ങയുടെ പൾപ് ഇടുക. മാങ്ങ നല്ല മധുരമുള്ള താണെങ്കിൽ പഞ്ചസാര കുറച്ച് മതി. ഇനി പാൽപ്പൊടി ചേർക്കാം. അത് നിർബന്ധമില്ല. പിന്നെ രണ്ട് നുള്ള് ഏലക്ക പൊടിയും ഇടുക.

ഇതു മണം കിട്ടാൻ വേണ്ടി മാത്രമാണ്. ഇനി നമ്മൾ എടുത്തു വെച്ച ഐസ് ക്യൂബ് ഇടുക. എന്നിട്ട് നന്നായി അടിക്കുക. ഇത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കട്ടിയായും ലൂസായും ഉണ്ടാക്കാം. അത് ഇനി ഗ്ലാസ്സിലേക്ക് പകർന്ന് വെയ്ക്കുക.നമ്മുടെ മാങ്കോ ലസ്സി റെഡിയായിക്കഴിഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ ഡെക്കറേഷന് പിസ്ത കഷണങ്ങൾ ഇതിന് മേലെ വിതറാം.

Similar Posts