കിസാൻ സമ്മാൻ നിധിയിൽ ഈ വർഷവും തുകയിൽ മാറ്റമില്ല, തുക മുടങ്ങാതെ ലഭിക്കുവാൻ ഇങ്ങിനെ ചെയ്യണം

കിസാൻ സമ്മാൻ നിധിയിലൂടെ കർഷകർക്ക് ഈ ജനുവരി മാസത്തിൽ പത്താം ഗഡുവായ 2000 രൂപ ലഭിച്ചിരുന്നു. കർഷകർക്ക് പുതുവത്സര സമ്മാനം എന്ന രീതിയിൽ ആണ് അത് നൽകിയത്. അതിനുവേണ്ടി 20000 കോടി രൂപയാണ് സർക്കാർ ചിലവഴിച്ചത്. ഇതോടെ 2021 – 22 വർഷത്തിൽ 65800 കോടി രൂപയോളം ആണ് ചിലവഴിക്കേണ്ടി വന്നത്. പുതു വർഷത്തിൽ കർഷകർക്ക് ആണ് പ്രഥമ പരിഗണന എന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇതിനോടൊപ്പം തന്നെ 351 കാർഷിക അനുബന്ധ നിർമാണങ്ങൾ നടത്തുന്ന കൂട്ടായ്മകൾക്കും ധന സഹായം വിതരണം ചെയ്തു.

ശ്രീ. നരേന്ദ്ര മോദി 2022 – 23 വർഷത്തെ കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങളെ കുറിച്ചും അറിയിച്ചിരുന്നു. ഈ വർഷവും തുകയിൽ മാറ്റമൊന്നും ഉണ്ടാകുകയില്ല. കഴിഞ്ഞ വർഷത്തിൽ ലഭിച്ചത് പോലെ 6000 രൂപ തന്നെയാണ് ഈ വർഷവും ലഭിക്കാൻ പോകുന്നത്. നിലവിൽ കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങൾ ആയിട്ടുള്ള എല്ലാവർക്കും ഈ വർഷം തുക ലഭിക്കണമെങ്കിൽ മസ്റ്ററിങ് പ്രക്രിയ തീർച്ചയായും ചെയ്തിരിക്കണം. നിലവിൽ ഇ – കെ വൈ സി എന്ന പ്രക്രിയ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്.

നമ്മുടെ സ്മാർട്ട്‌ ഫോൺ ഉപയോഗിച്ചോ, ഇന്റർനെറ്റ്‌ ഉള്ള കമ്പ്യൂട്ടർ വഴിയോ നമുക്ക് ഈ പ്രക്രിയ എളുപ്പത്തിൽ ചെയ്യാവുന്നതാണ്. ഇതിൽ ശ്രദ്ധിക്കേണ്ട  വളരെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാൽ കർഷകൻ തന്റെ ആധാർ നമ്പർ മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്തിരിക്കണം. ഇത്തരത്തിൽ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ വെരിഫിക്കേഷൻ പൂർത്തിയാകുകയുള്ളൂ. ഈ പ്രക്രിയ പൂർത്തിയാകാത്തവർക്ക് തുക തടസ്സപ്പെടുന്നതായിരിക്കും.

നിലവിൽ അംഗങ്ങൾ ആയ എല്ലാ കർഷകർക്കും തുക എത്തിച്ചേരുന്നുണ്ട് എന്നും അർഹരായവർ തന്നെയാണ് തുക കൈപ്പറ്റുക എന്നും തീർച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ മസ്റ്ററിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതല്ലാതെ പുതുക്കൽ രീതി ഇല്ല.

പുതിയതായി പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌,2018-19 തനത് വർഷത്തെ കരം അടച്ച രസീത്, റേഷൻ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ കയ്യിൽ കരുതി വേണം ചെല്ലാൻ. ഇതിൽ അപേക്ഷിക്കുവാൻ അവസാന തിയതി പ്രഖ്യാപിച്ചിട്ടില്ല. തൊഴിൽ കാർഡ് എടുത്ത കർഷകർക്കും തുക എത്തുന്നതാണ്.

Similar Posts