കിസാൻ സമ്മാൻ നിധിയിൽ ഉൾപ്പെട്ടവർ ശ്രദ്ധിക്കുക,10മത്തെ ഗഡു എത്തുന്നു പക്ഷെ ഈ കാര്യം ചെയ്തിയിട്ടില്ലെങ്കിൽ തുക മുടങ്ങും

കിസാൻ സമ്മാൻ നിധി വഴി പത്താമത്തെ ഗഡു എല്ലാവരുടെയും ബാങ്കുകളിലേക്ക് എത്തുകയാണ്. ഈ പത്താമത്തെ ഗഡു വരുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മുൻപോട്ടുള്ള തുക നമുക്ക് ലഭിക്കുകയുമില്ല. നമുക്ക് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കാം.

ചെറുകിട കർഷകർക്ക് ആയിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് കിസാൻ സമ്മാൻ നിധി പദ്ധതി. കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകുന്ന വളരെ വലിയ ഒരു സഹായ പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ പത്താമത്തെ ഗഡുവാണ് ഡിസംബർ മാസത്തിൽ എത്താൻ പോകുന്നത്. ഡിസംബർ 15 ഓടുകൂടി ഈ തുക അക്കൗണ്ടുകളിൽ എത്തുന്നതായിരിക്കും.

നാലുമാസത്തെ ഇടവേളകളിലായി 2000 രൂപ വീതം പ്രതിവർഷം 6000 രൂപ വരെയാണ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത്. 2018 ഡിസംബറിൽ തുടങ്ങിയ ഈ ഒരു പദ്ധതിയുടെ ആദ്യത്തെ ഇൻസ്റ്റാൾമെൻറ് ഏപ്രിൽ അല്ലെങ്കിൽ ജൂലൈയിലും, രണ്ടാമത്തെ ഇൻസ്റ്റാൾമെൻറ് ആഗസ്റ്റ് അല്ലെങ്കിൽ നവംബറിലും, മൂന്നാമത്തെ ഇൻസ്റ്റാൾമെൻറ് ഡിസംബർ അല്ലെങ്കിൽ മാർച്ചിലും ആണ് ഉള്ളത്. ഇതിൽ ഡിസംബർ മാർച്ച് ഇൻസ്റ്റാൾമെൻറ് ആണ് ഇപ്പോൾ എത്താൻ പോകുന്നത്.

പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഇതിൽ അംഗങ്ങളായവർക്ക് ഇതിനോടകം തന്നെ പതിനെട്ടായിരം രൂപ ആണ് ലഭിച്ചിരിക്കുന്നത്. പത്താമത്തെ ഗഡു കൂടി എത്തുമ്പോൾ ഇരുപതിനായിരം രൂപ ആയിരിക്കും ഈ ഒരു ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഈ കിസാൻ സമ്മാൻ നിധി എന്ന പദ്ധതി വഴി എത്തുന്നത്. തുക മുടക്കം കൂടാതെ ലഭിക്കാൻ പദ്ധതിയിലെ അംഗങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. അനർഹരായ ആളുകളെ കണ്ടെത്തി പദ്ധതിയിൽനിന്ന് ഒഴിവാക്കുന്ന നടപടി ഇപ്പോൾ തന്നെ കേന്ദ്ര സർക്കാരിൻറെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇനി മുതൽ തുക സ്വീകരിക്കുന്ന ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിചിരിക്കണം എന്ന് ഒരു നിബന്ധന കൂടിയുണ്ട്. ആധാർ വിവരങ്ങൾ തെറ്റാണെങ്കിൽ ഈ തുക നിങ്ങൾക്കിനി ലഭിക്കുകയില്ല. മാത്രമല്ല, ബാങ്ക് ഐഎഫ്എസ് സി കോഡ് പോലുള്ള വിവരങ്ങളിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആയിട്ടുണ്ട്. 3 സെൻറ് ഭൂമിയിൽ കൂടുതലുള്ള ആളുകൾക്ക് ഈ ഒരു പദ്ധതിയിൽ അംഗമാകാൻ സാധിക്കും.