കിസാൻ സമ്മാൻ നിധിയുടെ പുതിയ അറിയിപ്പെത്തി, എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന വാർത്തകൾ

കിസാൻ സമ്മാൻ നിധി യോജനയുടെ പത്താം ഗഡു ഏറെ നാളായി കാത്തിരിക്കുന്ന രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന്‌ ഉപഭോക്താക്കൾക്ക് പുതിയ ഒരു അപ്ഡേറ്റ് കൂടി ദേശീയ മാധ്യമങ്ങളിലൂടെ ലഭിച്ചിരിക്കുന്നു. അതായത് നിലവിൽ ഡിസംബർ 25 മുതൽ 30 നുള്ളിൽ ലഭിക്കുമെന്ന് പറഞ്ഞ കിസാൻ സമ്മാൻ നിധി തുക ഇനി ലഭിക്കുന്നത് ജനുവരി 1 നായിരിക്കും. ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം കേന്ദ്ര സർക്കാർ ഗുണഭോക്താക്കൾക്ക് അയച്ചിട്ടുണ്ട്. കർഷകർക്ക് അയച്ച സന്ദേശം അനുസരിച്ചു കിസാൻ സമ്മാൻ  നിധിയുടെ പത്താം ഗഡു പുതുവർഷം ഒന്നാം തിയതി 12 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോഡി വിതരണം ചെയ്യും. രജിസ്റ്റർ ചെയ്ത കർഷകർക്ക് pmindiawebcast. nic. in എന്ന വെബ്സൈറ്റ് വഴിയോ ദൂരദർശൻ വഴിയോ പ്രോഗ്രാമിൽ ചേരാം.

നിലവിൽ പത്താം ഗഡു ലഭിക്കാനായി ഇ കെ വൈ സി ചെയ്യേണ്ട ആവശ്യം ഇല്ല. എന്നാൽ പതിനൊന്നാം ഗഡു ലഭിക്കണമെങ്കിൽ ഇ കെ വൈ സി ചെയ്യണമെന്നാണ് കേന്ദ്ര ഗവണ്മെന്റ് അറിയിച്ചിട്ടുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുവിനു സർക്കാർ പ്രഖ്യാപിച്ച എക്സ്ഗ്രെഷ്യ ധനസഹായവും ആശ്രിതരായ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്ക് പ്രഖ്യാപിച്ചിട്ടുള്ള 5000 രൂപ വീതം 36 മാസം നൽകുന്നതിന് relief.. kerala. gov. in വഴി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും വില്ലേജ് ഓഫീസർ മാർക്ക് നേരിട്ടും അപേക്ഷ നൽകാം. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് അപേക്ഷകന്റെ റേഷൻ കാർഡ് ആധാർ കാർഡ് ബാങ്ക് പാസ്സ് ബുക്ക്‌ ഇവയുടെ പകർപ്പും അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്ന് ലാൻഡ് റിവേന്യൂ കമ്മീഷനർ അറിയിച്ചു.

മറ്റൊരു പ്രധാന വാർത്ത പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിലും കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും കർഷകർക്ക് 31 വരെ രജിസ്റ്റർ ചെയ്യാം. പ്രധാന മന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നെൽ കൃഷിയും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയിൽ നെല്ല് വാഴ തുടങ്ങി ചെറു ധന്യങ്ങൾ പച്ചക്കറികൾ ഉൾപ്പെടെ 20 ന് മുകളിൽ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർ സമീപത്തെ അക്ഷയ അല്ലെങ്കിൽ സി എസ് ഇ കേന്ദ്രങ്ങൾ  അംഗീകൃത മൈക്രോ ഇൻഷുറൻസ് കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെടണം.

അപേക്ഷയുമായി നിശ്ചിത പ്രീമിയവും, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്‌,പാട്ട ചീട്ട് എന്നിവയും സമർപ്പിക്കണം. കർഷകന് ഓൺലൈൻ ആയി www.pmfby.gov.in എന്ന പോർട്ടൽ വഴിയും ചേരാം. വിജ്ഞാപന വായ്പ എടുത്തിട്ടുള്ള കർഷകർക്ക് അതാതു ബാങ്കുകൾക്ക് ചേർക്കാം. ഇതിനായി കർഷകർ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായോ അഗ്രിക്കൾചുറൽ ഇൻഷുറൻസ് റീജിയണൽ  ഓഫീസുമായോ 18004257062 എന്ന നമ്പറിലോ ബന്ധപ്പെടണം.

അതുപോലെ കേന്ദ്ര സർക്കാർ സ്കോളർഷിപ് പദ്ധതി കളായ  പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ് ഫോർ മൈനൊരിറ്റീസ്, പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്, സെൻട്രൽ സെക്ടർ സ്കോർഷിപ് കോളേജ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് എന്നിവക്കായി വിദ്യാർത്ഥികൾക്ക് 31 വരെ ഫ്രഷ് അല്ലെങ്കിൽ റിന്യൂവൽ രെജിസ്ട്രേഷൻ ചെയ്തു ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ +1, മുതൽ ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുന്ന ന്യുനപക്ഷ മതവിഭാഗങ്ങൾ ഉൾപ്പെട്ട രണ്ടു ലക്ഷത്തിൽ കവിയാത്ത വാർഷിക വരുമാനം ഉള്ള വിദ്യാർത്ഥികൾക്ക് പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ് ഫോർ മൈനൊരിറ്റീസിനും അതുപോലെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കവിയാത്ത എല്ലാ വിഭാഗം  ഭിന്നശേഷിക്കാർക്കും പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ് ഫോർ ഡിസബിലിറ്റീസിനും അപേക്ഷിക്കാം.

അതോടൊപ്പം +2 തലത്തിൽ 80% ത്തിൽ കുറയാതെ നേടിയ  8 ലക്ഷം രൂപയിൽ കുറയാതെ കുടുംബ വാർഷിക വരുമാനം ഉള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനും അപേക്ഷിക്കാം. www.scholarships.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

Similar Posts