കിസാൻ സമ്മാൻ നിധി ഉപഭോക്താക്കൾ ഉടൻ ഇക്കാര്യം ചെയ്യണം..! ഇല്ലെങ്കിൽ ഇനി ആനുകൂല്യം ലഭിക്കില്ല..!

കർഷകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു ആനുകൂല്യം ആണ് കേന്ദ്ര സർക്കാരിൻറെ കിസാൻ സമ്മാൻ നിധി പദ്ധതി എന്നത്. ഇതുവഴി 6000 രൂപയുടെ ആനുകൂല്യമാണ് ഓരോ ഉപഭോക്താവിനും പ്രതിവർഷം ലഭിക്കുന്നത്. ചെറുകിട കർഷകരെ ലക്ഷ്യംവെച്ച് കൊണ്ടാണ് ഈ ഒരു പദ്ധതി കേന്ദ്രസർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ നിരവധി അനർഹരായ ആളുകൾ ഈ പദ്ധതി വഴി തുക കൈപ്പറ്റുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

ഇതിൻറെ ഫലമായി തന്നെ അന്വേഷണങ്ങൾ നടത്തുകയും, അനർഹരായ ആളുകളെ ലിസ്റ്റിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. അർഹതയുള്ളവരുടെ കൈകളിലേക്കാണ് തുക എത്തുന്നത് എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി എല്ലാ ഉപഭോക്താക്കളും പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാനായി ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇതാണ് ഇലക്ട്രോണിക് കെവൈസി എന്ന പ്രക്രിയ. ഇതുകൂടാതെ ഉപഭോക്താവിന്റെ പേരിൽ തന്നെയാണ് ഭൂമി എന്ന് തെളിയിക്കുന്നതിന് വേണ്ടി ലാൻഡ് വെരിഫിക്കേഷൻ കൂടി പൂർത്തിയാക്കുന്നതിന് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഇത് മാത്രമല്ല, ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമായിരിക്കും ഇനി ആനുകൂല്യങ്ങൾ എത്തിച്ചേരുക എന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഉപഭോക്താക്കളും എത്രയും പെട്ടെന്ന് ഈ മൂന്ന് കാര്യങ്ങൾ ചെയ്യാനായി ശ്രമിക്കേണ്ടതാണ്. ഇല്ലെങ്കിൽ ഇനിയുള്ള ആനുകൂല്യങ്ങൾ നഷ്ട്ടപെടുന്നതായിരിക്കും.