കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾ ശ്രദ്ധിക്കുക.!! ഇവർ ലഭിച്ച തുക തിരിച്ചടയ്ക്കണം.!! ഏറ്റവും പുതിയ അറിയിപ്പ്.!!

നമ്മുടെ രാജ്യത്തെ കർഷകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു ആനുകൂല്യം ആണ് കിസാൻ സമ്മാൻ നിധി എന്നത്. രാജ്യത്തെ ചെറുകിട കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. ഈ ഒരു പദ്ധതി വഴി പ്രതിവർഷം 6000 രൂപ വീതമാണ് അപേക്ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നത്.

ചെറുകിട കർഷകരെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു സഹായം തന്നെയാണ് ഇത്തരത്തിൽ ലഭിക്കുന്ന തുക എന്നത്. എന്നാൽ നിരവധി ആളുകളാണ് അനർഹമായി കിസാൻ സമ്മാൻ നിധ യുടെ ആനുകൂല്യങ്ങൾ കൈപ്പറ്റി കൊണ്ടിരിക്കുന്നത്. ഇതിനായുള്ള പരിശോധനകൾ ഇതിനോടകം തന്നെ നടന്നു വരുന്നുണ്ട്. ഇതിനെ തുടർന്ന് തന്നെ നിരവധി ആളുകളെയാണ് അനർഹരായി കണ്ടെത്തിയത്. ഇവരെ ആനുകൂല്യത്തിന്റെ ലിസ്റ്റിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കേരളത്തിൽ മാത്രം പതിനയ്യായിരത്തോളം ആളുകൾ അനർഹമായി തുക കൈപ്പറ്റി എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിൽ അനർഹർ ആണെന്ന് തെളിഞ്ഞ ആളുകൾ ഇതുവരെ കൈപ്പറ്റിയ തുക തിരിച്ചടക്കണം എന്നാണ് ഗവൺമെൻറ് അറിയിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുന്നതായിരിക്കും.

ഏജൻസികൾ വഴിയും അനർഹമായി കിസാൻ സമ്മാൻ നിധി ആനുകൂല്യം കൈപ്പറ്റിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ കർഷകർക്ക് ലഭിക്കേണ്ട തുക ഏജൻസികളാണ് തട്ടിയെടുത്തു കൊണ്ടിരിക്കുന്നത്. കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യം അനർഹമായി കൈപ്പറ്റിയ എല്ലാ ആളുകളും തുക തിരിച്ചടയ്ക്കേണ്ടതാണ്. അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ചതിനുശേഷം അനർഹർ ആണെന്ന് തെളിയുകയാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. എല്ലാ കിസാൻ സമ്മാൻ നിധി ഉപഭോക്താക്കളും നിർബന്ധമായും ഈയൊരു വിവരം അറിഞ്ഞിരിക്കണം.

Similar Posts