കിസാൻ സമ്മാൻ നിധി പദ്ധതിയുടെ അനുകൂല്യങ്ങൾ വാങ്ങുന്ന നിരവധി ആളുകളാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. ആദ്യം മുതൽ അംഗങ്ങളായ ആളുകൾക്ക് പന്ത്രണ്ടാമത്തെ ഗഡുവാണ് ഇനി എത്തിച്ചേരാനായി പോകുന്നത്. പല ആളുകൾക്കും പതിനൊന്നാമത്തെ ഗഡു കുടിശ്ശിക ഉണ്ടായിരുന്നു. ഇതിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പന്ത്രണ്ടാമത്തെ ഗഡു അക്കൗണ്ടുകളിലേക്ക് എത്താനായി പോകുന്ന ഈ സാഹചര്യത്തിൽ ചെറുകിട കർഷകർ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട വിവരങ്ങളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പതിനൊന്നാമത്തെ ഗഡു വിതരണ സമയത്ത് തന്നെ ഇനി തുടർന്നുള്ള തുക വിതരണത്തിന് ഇ കെവൈസി നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അറിയിച്ചിരുന്നു. ഇത് ചെയ്ത ആളുകൾക്ക് മാത്രമാണ് ഇനി പന്ത്രണ്ടാമത്തെ ഗഡുവായ 2000 രൂപ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുക. എല്ലാ അർഹരായ ഗുണഭോക്താക്കളും തുക മുടങ്ങാതെ ലഭിക്കുന്നതിന് ഇ കെവൈസി പൂർത്തിയാക്കണമെന്ന് നിബന്ധന ഉണ്ട്.
അതുകൊണ്ടുതന്നെ അക്ഷയ ജനസേവ കേന്ദ്രങ്ങളിൽ എത്തിയോ, അല്ലെങ്കിൽ പി എം കിസാൻ സമ്മാൻ നിധിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ചോ, ഇലക്ട്രോണിക് കെ വൈ സി പൂർത്തിയാക്കാൻ എല്ലാ ഗുണഭോക്താക്കളും ശ്രദ്ധിക്കേണ്ടതാണ്. ഇല്ലാത്തപക്ഷം തുടർന്നുള്ള ആനുകൂല്യങ്ങളിൽ തടസ്സം നേരിട്ടേക്കാം.