കിസാൻ സമ്മാൻ നിധി പദ്ധതി ഉപഭോക്താക്കൾ ശ്രദ്ധിക്കുക..!! ഇക്കാര്യം ചെയ്തില്ലെങ്കിൽ ഇനി തുക ലഭിക്കില്ല..!! ഓഗസ്റ്റ് 31 വരെ മാത്രം..!!

നമ്മുടെ രാജ്യത്തെ കർഷകർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ ആനുകൂല്യമാണ് കിസാൻ സമ്മാൻ നിധി പദ്ധതി എന്നത്. പന്ത്രണ്ടാമത്തെ ഗഡുവായ 2000 രൂപ ഈ മാസം അവസാനവും, അടുത്ത മാസങ്ങളിലും ആയി എത്തിച്ചേരാൻ ആയി പോവുകയാണ്. ഈ ഒരു സാഹചര്യത്തിൽ എല്ലാ കിസാൻ സമ്മാൻ നിധി ഉപഭോക്താക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ട ചില വിവരങ്ങളാണ് ഇവിടെ പറയുന്നത്.

കിസാൻ സമ്മാൻ നിധി ആനുകൂല്യം കൈപ്പറ്റുന്നതിനായി ഉപഭോക്താക്കളായ എല്ലാ ആളുകളോടും ഇലക്ട്രോണിക് കെവൈസി പൂർത്തിയാക്കാൻ മുൻപുതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻറെ റിപ്പോർട്ട് അനുസരിച്ച് നിരവധി ഉപഭോക്താക്കളാണ് ഇപ്പോഴും ഇ കെവൈസി പൂർത്തിയാക്കാത്തതായിട്ടുള്ളത്. ഇത്തരം ആളുകൾക്ക് പന്ത്രണ്ടാമത്തെ ഗഡു ലഭിക്കില്ല എന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു. ഓഗസ്റ്റ് മാസം 31 ആം തീയതി വരെയാണ് ഇ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലാവധി ആയി നൽകിയിട്ടുള്ളത്.

ഇതിനുള്ളിൽ പൂർത്തിയാക്കാത്ത ആളുകൾക്ക് ഇനി തുക ലഭിക്കുന്നത് ആയിരിക്കില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. അക്ഷയകേന്ദ്രങ്ങളിലൂടെയോ, അല്ലെങ്കിൽ മറ്റ് ജനസേവ കേന്ദ്രങ്ങളിലോ എത്തി വളരെ എളുപ്പത്തിൽ തന്നെ ഇ കെവൈസി പൂർത്തിയാക്കാൻ സാധിക്കുന്നതാണ്. ഇതിനായി ആധാർ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ മാത്രമാണ് ആവശ്യമായി വരുന്നത്. ഇതും അല്ലെങ്കിൽ കിസാൻ സമ്മാൻ നിധിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് സ്മാർട്ട്ഫോണുകൾ വഴിയും ഇ കെവൈസി അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. തുടർന്നുള്ള ആനുകൂല്യം മുടങ്ങാതിരിക്കാൻ എല്ലാ കർഷകരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

Similar Posts