കിസാൻ സമ്മാൻ നിധി പദ്ധതി..!! നിരവധി അനർഹർ..!! പണം തിരികെ നൽകണം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയായ പിഎം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ നിരവധി ആളുകളാണ് അംഗത്വം എടുത്തിട്ടുള്ളത്. നിലവിൽ 11 ഗഡുക്കളായി 22,000 രൂപയാണ് പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്ക് പദ്ധതിയുടെ തുടക്കം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് 22 ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്കുവേണ്ടി വിതരണം ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പദ്ധതിയുമായി ബന്ധപ്പെട്ട സൂക്ഷ്മപരിശോധനയിൽ നിരവധി ആളുകൾ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹത ഇല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.
പദ്ധതിയുടെ തുടക്കത്തിൽ നിരവധി കർഷകരല്ലാത്ത ആളുകൾ ഈ പദ്ധതിയിൽ ചേർന്ന് ആനുകൂല്യം സ്വീകരിച്ച് പോന്നിട്ടുണ്ട്. ഇതൊഴിവാക്കി അനർഹമായി സ്വീകരിച്ച ആനുകൂല്യം ഉപഭോക്താക്കളിൽ നിന്ന് തിരിച്ചുപിടിക്കാൻ ആണ് ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. നമ്മുടെ സംസ്ഥാനത്തും നിരവധിയാളുകൾ പദ്ധതിയുടെ ഉപഭോക്താക്കൾ ആയിട്ടുണ്ട്. ഇവരിൽ ഏകദേശം മുപ്പതിനായിരം പേർ ഇപ്പോൾ അനർഹമായി പദ്ധതിയുടെ ആനുകൂല്യം സ്വീകരിച്ചു എന്നാണ് കണക്കുകൾ പറയുന്നത്.
നിരവധി ആളുകൾക്ക് സ്വീകരിച്ച ആനുകൂല്യ തുകയായ 22,000 രൂപ പലിശയില്ലാതെ തിരിച്ച് അടക്കണമെന്ന് കാണിച്ച് നോട്ടീസ് ഇതിനോടകം തന്നെ എത്തി കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിൽ 21 ലക്ഷം ആളുകളാണ് അനർഹമായി പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റി പോന്നിട്ടുള്ളത്. ഇവരിൽ നിന്നും ആനുകൂല്യം തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധന കർശനമാക്കിയതിനാൽ യഥാർത്ഥ കർഷകരും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ആയതിനാൽ കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ കർഷകരും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.