കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്ക് പുതിയതായി അപേക്ഷ സമർപ്പിക്കാൻ അവസരം..!! ഈ വിവരങ്ങൾ അറിയാതെ പോകരുത്..!!

രാജ്യത്തെമ്പാടുമുള്ള കർഷകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു ആനുകൂല്യമാണ് കിസാൻ സമ്മാൻ നിധി എന്നത്. ഒരു കേന്ദ്രസർക്കാർ പദ്ധതിയാണിത്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്ന ആളുകൾക്ക് 6000 രൂപ വീതമാണ് പ്രതിവർഷം ലഭ്യമാവുക. നാലുമാസത്തെ ഇടവേളകളിൽ മൂന്ന് ഗഡുക്കൾ ആയാണ് തുക അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നത്.

അർഹരായ ചെറുകിട കർഷകർക്ക് മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുക. ഇപ്പോൾ കിസാൻ സമ്മാൻ നിധിയിലേക്ക് പുതുതായി അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്. റേഷൻ കാർഡിലെ ഒരു അംഗത്തിന് മാത്രമാണ് ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

പദ്ധതിയിലേക്ക് ചേരുന്നതിന് കൃത്യമായ മാർഗ്ഗനിർദേശങ്ങളും, മാനദണ്ഡങ്ങളും ഉണ്ട്. പ്രധാനമായും ആധാർ കാർഡ്, റേഷൻ കാർഡ്, സ്വന്തമായി ഭൂമിയുണ്ടെന്ന് തെളിയിക്കുന്ന കരമടച്ച രസീത് എന്നിവയാണ് പ്രധാനമായും വേണ്ടത്. ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റുകുടാതെ തന്നെ നൽകേണ്ടതാണ്. എത്രയും പെട്ടെന്ന് തന്നെ അർഹരായ ആളുകൾ ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുവാൻ ശ്രദ്ധിക്കണം. കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും നല്ലൊരു ആനുകൂല്യമാണിത്. അതുകൊണ്ടുതന്നെ ഈ ഒരു അവസരം പരമാവധി വിനിയോഗിക്കുവാൻ എല്ലാ ചെറുകിട കർഷകരും ശ്രദ്ധിക്കുക. 

Similar Posts