കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകർക്ക് 4000 രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചു
കിസാൻ സമ്മാൻ നിധി പ്രകാരം 4000 രൂപയുടെ പ്രത്യേകം ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ആരംഭിച്ചിരിക്കുകയാണ്. കിസാൻ സമ്മാൻ നിധിയുടെ സജീവ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമായി ഇതിനെ കാണേണ്ട ആവശ്യം ഇല്ല. പ്രത്യേകിച്ച് കിസാൻ സമ്മാൻ നിധി പദ്ധതിയിൽ അപേക്ഷ വക്കാൻ സാധിക്കാതെയിരുന്ന അർഹരായിരുന്ന ചെറുകിട കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാൻ ഒരു അവസരം ഒരുക്കി തന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.
നിലവിൽ ഇതിലേക്ക് അപേക്ഷിക്കുന്നതിന് സമയപരിധി ഇല്ല. ഇപ്പോൾ അപേക്ഷിച്ചു കഴിഞ്ഞാൽ നിലവിൽ അതിന്റെ നടപടി ക്രമങ്ങൾക്കും മറ്റു കാര്യങ്ങൾക്കും വേണ്ടി കുറച്ചു ദിവസം വൈകിയേക്കാം. ഉടൻ തന്നെ അതിന്റെ വെരിഫിക്കേഷൻ പൂർത്തിയായി നമ്മുടെ അക്കൗണ്ടിലേക്ക് ഈ മാസത്തെ തുകയും കൂടാതെ ഡിസംബർ മാസം അനുവദിക്കുന്ന തുകയും അങ്ങിനെ 2000 രൂപയുടെ 2 ഗഡുക്കളായി 4000 രൂപയുടെ അർഹത നേടാൻ നമുക്ക് സാധിക്കും.
ചെറുകിട നാമമാത്ര കർഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയൊരു അവസരം കേന്ദ്ര സർക്കാർ ഒരുക്കിത്തരുമ്പോൾ അതിനു വേണ്ടിയുള്ള വെബ്സൈറ്റുകൾ ചിലപ്പോൾ നമുക്ക് ലഭിക്കുന്നില്ല എന്നൊരു പരാതി പരക്കെ ഉയർന്നിട്ടുണ്ട്. എങ്കിൽ പോലും കൃത്യമായി പരിശോധിച്ച ശേഷം കാര്യങ്ങൾ ചെയ്യണം. തടസ്സമില്ലാതെ ഇപ്പോൾ ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളിൽ ചില സമയത്തു ലിങ്കുകൾ വർക്ക് ചെയ്യുന്നില്ലെന്ന് അറിയിപ്പ് വന്നിരുന്നു.
കിസാൻ സമ്മാൻ നിധിയുടെ വെബ്സൈറ്റ് ലിങ്കിൽ തന്നെ പ്രവേശിക്കുന്നതാണ് നല്ലത്. അങ്ങനെ ആണെങ്കിൽ ന്യൂ ഫാർമേർ രെജിസ്ട്രേഷൻ വഴി ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ഒരുപാട് ആളുകൾ മറ്റു സംസ്ഥാനങ്ങളിലും, തമിഴ് നാട്ടിലുമെല്ലാം ഇപ്പോൾ രജിസ്റ്റർ ചെയ്തു കൊണ്ടിരിക്കുകയാണ്. അതായത് അർഹരായിട്ടുള്ള കർഷകർ 2019 ഫെബ്രുവരി വരെ ഭൂമിക്ക് കൈവശാവകാശ രേഖ ലഭിച്ചിട്ടുള്ളവർ, റേഷൻ കാർഡ്, ആധാർ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് എന്നിവ കൂടി ഉണ്ടെങ്കിൽ ഇതിലേക്കായിരിക്കും തുക ട്രാൻസ്ഫർ ചെയ്യുന്നത്.
ഒരു റേഷൻ കാർഡിൽ ഒന്നിലധികം ആളുകൾക്ക് കൃഷി ഭൂമി ഉണ്ടെങ്കിലും റേഷൻ കാർഡിലെ ഒരു വ്യക്തിക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ട് ആ വ്യക്തിയുടെ പേരിൽ തന്നെ ആയിരിക്കണം. ഏറ്റവും ഒടുവിൽ ഭൂമിയുടെ കൈവശവകാശ രേഖ കരമടച്ച റെസിപ്റ്റ് ഇത്തരം രേഖകൾ ഉൾപ്പെടെയാണ് നമ്മൾ അപേക്ഷ വാക്കേണ്ടത്. ഓൺലൈൻ ആയും സമ്മാൻ നിധിക്ക് വേണ്ടി കൃഷി ഭവനിലും അപേക്ഷ സ്വീകരിക്കുന്നുണ്ട്. ചില കൃഷി ഭവനുകളിൽ അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നില്ല. അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിച്ച ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ അസ്സൽ സഹിതം കൃഷി ഭവനിലെത്തി അതിന്റെ വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ആനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ കിസാൻ സമ്മാൻ നിധി വാങ്ങുന്ന 25 ലക്ഷത്തിലധികം കർഷകർ നമ്മുടെ രാജ്യത്തുണ്ട്.