കിസാൻ സമ്മാൻ നിധി 10 മത്തെ ഗഡു വിതരണം ഡിസംബർ 15 മുതൽ, അപേക്ഷകർ ഈ രീതിയിൽ ഉടൻ ചെയ്യുക
കേന്ദ്ര സർക്കാരിൻറെ ഏറ്റവും വലിയ ഒരു ക്ഷേമ പദ്ധതിയാണ് കിസാൻ സമ്മാൻ നിധി. 9 ഗഡുക്ക ളിലൂടെ പതിനെട്ടായിരം രൂപ വരെ വാങ്ങിയവരാണ് നമ്മളിൽ ഭൂരിഭാഗം വരുന്ന കർഷകരും. ഇനി അതോടൊപ്പം തന്നെ പത്താമത്തെ ഗഡു വിതരണത്തിന് തയ്യാറെടുക്കുകയാണ്. ഡിസംബർ മാസം പതിനഞ്ചാം തീയതി യോടെ പത്താം ഗഡു വിതരണം തുടങ്ങുമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ് വന്നു.
അതായത് ഡിസംബർ മാസം തന്നെ നമ്മുടെ അക്കൗണ്ടിലേക്ക് ഈ തുക എത്തും. തീയതികൾ നമുക്ക് കൃത്യമായി പറയാൻ സാധിക്കില്ല. കാരണം ആ തീയതി കൃത്യമായി അറിയിച്ചിട്ടില്ല. എങ്കിൽപോലും കാർഷിക മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഡിസംബർ മാസം പതിനഞ്ചാം തീയതി യോടെ ധനവകുപ്പ് തുക വകയിരുത്തും എന്ന കാര്യങ്ങളിൽ കൃത്യത വന്നിട്ടുണ്ട്.
കോടിക്കണക്കിന് രൂപയാണ് നമ്മുടെ സംസ്ഥാനത്തും നമ്മുടെ രാജ്യത്ത് ആകമാനവും ഉള്ള കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം വിതരണം ചെയ്യാൻ വേണ്ടി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നത്. നിലവിൽ ഈ തുക തിരിച്ച് അടക്കേണ്ടാത്ത ഒരു സഹായമാണ്. അതോടൊപ്പം തന്നെ ഇപ്പോൾ പതിനെട്ടായിരം രൂപ വാങ്ങി പത്താം ഗഡു കൂടി എത്തിച്ചേരുമ്പോൾ നമുക്ക് 20,000 രൂപ അക്കൗണ്ടിൽ എത്തിച്ചേരുകയും ചെയ്യും.
ഇത് കേന്ദ്രസർക്കാർ ഒരിക്കലും തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത് ഒരു കർഷകപെൻഷൻ എന്ന രീതിയിൽ ഏറ്റവും വലിയ അനുകൂല്യമായി നൽകുന്നതാണ്. 2019വരെ ഭൂമിക്ക് കൈവശാവകാശ രേഖയുള്ള കർഷകർക്കും ഇതിൻറെ ഭാഗമായി അപേക്ഷിക്കാൻ സാധിക്കും എന്നും കേന്ദ്രസർക്കാർ പറയുന്നു. ഇവരുടെ അപേക്ഷക്ക് വേണ്ടി ഇപ്പോഴും വെബ്പോർട്ടൽ സജീവമാണ്. ബന്ധപ്പെട്ട വെരിഫിക്കേഷന് വേണ്ടി കൃഷിഭവനിൽ നേരിട്ടെത്തി അപ്പ്രൂവൽ കൂടി വാങ്ങിയ ശേഷമാണ് കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ഈ ധനസഹായം അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നത്.
ഇപ്പോൾ മറ്റൊരു പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം കൂടി കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. എല്ലാ ആനുകൂല്യങ്ങൾക്കും ആധാർ അധിഷ്ഠിത വിതരണം ആയതുകൊണ്ടുതന്നെ നിലവിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് KYC യുമായി പരിപൂർണ്ണമായി ലിങ്ക് ചെയ്തിട്ടില്ല എങ്കിൽ ഈ തുക വിതരണം നമ്മുടെ അക്കൗണ്ടുകളിലേക്ക് എത്തുകയില്ല എന്ന്കേ ന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നും അറിയിപ്പ് വന്നിട്ടുണ്ട്.
കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ വാങ്ങി യിരുന്നപ്പോൾ ആദ്യത്തെ മൂന്നു ഗഡു വരെ ലഭിച്ച ശേഷം തുടർന്ന് ലഭിക്കാതെപോയ കർഷകരും ഉണ്ട്. അവരുടെ പ്രശ്നം എന്താണെന്ന് വെച്ചാൽ അവർ ആധാർ കാർഡിലെ തുപോലെയല്ല അപേക്ഷയിൽ പേരു നൽകിയിരുന്നത്. ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ എല്ലാവരുടെയും ഫോണിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും അത് തിരുത്തുന്നതിന് വേണ്ടി സമയം ഇപ്പോഴും അനുവദിച്ചു കിടക്കുകയും ആണ്. ഇങ്ങനെ തിരുത്തി യവർക്ക് മാത്രം ആനുകൂല്യം ലഭിക്കുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്ത് ഒരുപാടു പേർക്ക് ഇപ്പോഴും തുക തടസ്സപ്പെട്ടു കിടപ്പുണ്ട്. ആധാറിലെയും അന്ന് സമർപ്പിച്ച അപേക്ഷ യിലെയും പേരുകൾ തമ്മിലുള്ള വ്യത്യാസം തിരുത്തുന്നതിനുള്ള സംവിധാനമുപയോഗിച്ച് ശരിയാക്കുക. കൂടാതെ നമ്മുടെ ബാങ്ക് അക്കൗണ്ട് നമ്പർ നമ്മുടെ ആധാറുമായി ലിങ്ക് ചെയ്ത് ഉപയോഗിക്കുകയും വേണം.